മോദി ഇന്ന് വീണ്ടും ഗുജറാത്തിൽ; ഈ മാസത്തിലെ തന്നെ മൂന്നാമത്തെ സന്ദര്‍ശനം

തെരഞ്ഞെടുപ്പ് അടുത്തതോടെ ഭവ്‌നഗര്‍, വഡോദര ജില്ലകളിലെ ഒട്ടനവധി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെത്തും. ഈ മാസം മൂന്നാംതവണയാണ് ജന്മനാട്ടിലേക്കു പ്രധാനമന്ത്രി എത്തുന്നത്. ഭവ്‌നഗറിലെ ഖോഗനിന്ന് കാംബേ ഉള്‍ക്കടലിലുള്ള ബറോച്ചിലേക്കുള്ള ഫെറിബോട്ട് സര്‍വീസിന്‍റെ ആദ്യഘട്ട ഉദ്ഘാടനമാണ് ആദ്യത്തേത്. 615 കോടി രൂപയാണ് റോ-റോ എന്നറിയപ്പെടുന്ന പദ്ധതിയുടെ മൊത്തം ചെലവ്. ഡിസംബറില്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണു വമ്പന്‍ പദ്ധതികളുമായുള്ള മോദിയുടെ സന്ദര്‍ശനം. കഴിഞ്ഞമാസം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്‌ക്കൊപ്പം അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഒട്ടനവധി വികസനപരിപാടികളും മോദി ഗുജറാത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top