എഴുപതാമത് സ്വാതന്ത്യ്ര ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. രാവിലെ 7.15ഓടെ ചെങ്കോട്ടയിലെത്തിയ അദ്ദേഹം വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചതിന് ശേഷമാണ് ദേശീയ പതാക ഉയർത്തിയത്.
രാജ്ഘട്ടിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്.
കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവർ ചെങ്കോട്ടയിലെ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ദേശീയ പതാക ഉയർത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
നേരത്തെ, സ്വാതന്ത്യ്ര ദിന പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളിൽ അദ്ദേഹം ജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു.
കശ്മീരിലെ ഭീകരാക്രമണങ്ങള്‍, സിക്കിം അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന തര്‍ക്കം എന്നിവയുടെ പശ്ചാത്തലത്തിലാണ് ചെങ്കോട്ടയിൽ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
നോട്ട് നിരോധനത്തിനും ജിഎസ്ടി നടപ്പിലാക്കിയതിനും ശേഷമുള്ള മോദിയുടെ ആദ്യ ചെങ്കോട്ട പ്രസംഗവുമാണിത്.