ഇസ്ലാമാബാദ്: ഇന്ത്യയും മോദിയും നമ്പര്‍ വണ്‍ ശത്രുവെന്ന് പാകിസ്താന്‍ ആസ്ഥാനമായ ഭീകര സംഘടന ജയ്ഷെ മുഹമ്മദ്. ലാര്ഖാന സിന്ധ പ്രവിശ്യയില്‍ നടന്ന ഒരു റാലിയില്‍ ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൌലാന മസൂദ് അസര്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
“ ജൈഷെ മുഹമ്മദിന്റെം ഒന്നാം നമ്പര്‍ ശത്രു ഇന്ത്യയും മോദിയുമാണ്.അല്‍ ഖ്വാലം എന്ന ഓണ്ലൈസന്‍ പത്രിക ഇന്ത്യന്‍ മുസ്ലീങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ട്. ഇതിന്റെര അച്ചടിച്ച കോപ്പികള്‍ ലഭ്യമല്ല.എല്ലാ ചൊവ്വ , ബുധന്‍ ദിവസങ്ങളിലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. നിങ്ങളുടെ ബന്ധുക്കള്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ ചോദിക്കൂ അവര്‍ സ്ഥിരമായി ഇത് വായിക്കുന്നുണ്ടാകും. ഇപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അല്‍ ക്വാലത്തിനെതിരെ കാംപയിനുകള്‍ ആരംഭിച്ചിരിക്കുകയാണ്. അവര്‍ ഈ രീതിയിലാണ് ഇന്ത്യയിലെ നമ്മുടെ പദ്ധതികളെ തകിടം മറിക്കുന്നത്” എന്ന് മസൂദ് അസര്‍ പറഞ്ഞു.
ഇന്ത്യ പാക്കിസ്ഥാനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സുപ്പര്‍ ശക്തിയാകാന്‍ വൃഥാ ശ്രമിക്കുന്ന ഒരു കൊച്ചു രാജ്യമാണ്.കഴിഞ്ഞ 60 വര്ഷുമായി ആ രാജ്യം ഇത് തന്നെ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആറു ലക്ഷം സൈനികര്‍ ഇക്കാലയളവില്‍ കാശ്മീരില്‍ അതിന്റെ ഫലം അനുഭവിച്ചു. ഇത്ര കാലമായിട്ടും കാശ്മീരിലോ അവിടത്തെ ജനങ്ങള്ക്കിളടയിലോ ഇന്ത്യക്ക് വിജയിക്കാന്‍ ആയിട്ടില്ല. ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളില്‍ പലപ്പോഴായി നടന്ന എല്ലാ ഭീകരാക്രമാനങ്ങളും നടത്തിയത് ജൈഷെ മുഹമ്മദ് തന്നെയാണ്. 2016 ലെ പത്താന്കോട്ട് ആക്രമണവും നമ്മള്‍ തന്നെയാണ് നടത്തിയത്. കശ്മീരിലെ അമ്മമാര്ക്കും പെങ്ങന്മാര്ക്കും നമ്മെ ആവശ്യമുണ്ട് . അവര്‍ നമ്മെ വിളിക്കുകയാണ്. ഇന്ത്യയിലേക്ക് കടക്കാനുള്ള എളുപ്പമാര്ഗംള മുജാഹിദീന്‍ അല്ല എന്ന് വരുത്തി തീര്‍ക്കലാണ്. അത്തരക്കാര്ക്ക്വ അതിര്ത്തിര കടക്കാന്‍ വലിയ വിഷമം ഉണ്ടാകില്ല എന്നും മസൂദ് അസര്‍ പറഞ്ഞു.
ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് അയോധ്യ രാമക്ഷേത്ര നിര്മാ്ണവുമായി മോദി സര്ക്കാഎര്‍ മുന്നോട്ടു പോവുകയാണ് എങ്കില്‍ അതിനെ ശക്തമായി എതിര്ക്ക ണം. അതിനു മറുപടിയും നല്കകണം. അവര്ക്കണതോന്നും സാധ്യമല്ല. കുറെ കാലമായി ഇല്ല വര്ഷകവും ക്ഷേത്രം പണിയും പണിയും എന്ന് പറയുന്നതല്ലാതെ ചെയ്യുന്നത് കാണുന്നില്ല. അവര്ക്കതറിയാം ക്ഷേത്രം പണിതാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത് എന്താണ് എന്ന് – മസൂദ് അസര്‍ പറയുന്നു.