മോദിയുടെ ആറായിരം രൂപ സമ്മാനത്തില്‍ ജനങ്ങള്‍ വീഴുമോ? ഒരു കോടികര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കും കാര്‍ഷകര്‍ക്കുള്ള സമ്മാനം വോട്ടാകുമെന്ന പ്രതീക്ഷക്ഷയില്‍ ബിജെപി

ന്യൂഡല്‍ഹി: മോഡിയുടെ കര്‍ഷകര്‍ക്കുള്ള സമ്മാനം ആറായിരം രൂപയില്‍ രണ്ടായിരം രൂപ ഫെബ്രുവരി 24 ന് ശേഷം രാജ്യത്തെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തു. ഇങ്ങനെ മൂന്നു ഘട്ടമായി ആറായിരം രൂപയാണ് 12 കോടിയിലധികം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് ലഭിക്കുക. രാജ്യമെങ്ങുമുയരുന്ന കര്‍ഷകല പ്രതിഷേധത്തിന് തടയിടാനാണ് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. കേരളത്തിലുള്‍പ്പെടെ ഈ പദ്ധതിക്കായി അപേക്ഷ നല്‍കാന്‍ കൃഷി ഭവനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. മൂന്ന് ഗഡുക്കളായാണ് 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലെത്തുക. 2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഒരു കോടിയിലധികം കര്‍ഷകര്‍ക്ക് ആദ്യ ദിനം തുക ലഭ്യമായേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് 2.2 കര്‍ഷകരുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ഡിസംബര്‍ 1 മുതല്‍ മുന്‍കാല പ്രബല്യത്തോടയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാര്‍ച്ച് 31നുള്ളില്‍ എല്ലാ കര്‍ഷകര്‍ക്കും ആദ്യ ഗഡു ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മുതല്‍ രണ്ടാം ഗഡുവായ 2000 രൂപയുടെ വിതരണം ആരംഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

43 ലക്ഷം അപേക്ഷകളാണ് ഇതുവരെ വിശദമായ പരിശോധനയ്‌ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചത്. ആധാറുമായി ബന്ധപ്പെടുത്തിയാണ് ആദ്യഘട്ട പരിശോധന. 21ആം തീയതിവരെയുള്ള കണക്കനുസരിച്ച് ഏകദേശം എട്ട് ലക്ഷം അപേക്ഷകളാണ് കേരളത്തില്‍ ഇതുവരെ ലഭിച്ചത്. 2101 അപേക്ഷകളാണ് ഇതുവരെ നിരസിക്കപ്പെട്ടത്. ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് എന്നിവയിലെ പൊരുത്തക്കേടുകള്‍ മൂലമാണ് പല അപേക്ഷകളും നിരസിക്കപ്പെടുന്നത്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആസാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ കര്‍കരുടെ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ യാതൊരു രേഖകളും സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച 4892 കര്‍ഷകരുടെ രേഖകളും നിരസിച്ചു. ഛത്തീസ്ഗഡ് ഇതുവരെ 83 കര്‍ഷകരുടെ വിവരങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.

മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ഭരണഘടനാ സ്ഥാപനങ്ങളില്‍ നിലവില്‍ ഉള്ളതും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

പ്രതിമാസം 1000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റ് തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല.

Top