പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് റിസര്‍വ്വ് ബാങ്കിലെ ഉന്നതര്‍ പോലും ഞെട്ടി; വളരെ രഹസ്യമായി നാലുമാസത്തോളം നീണ്ട നീക്കം ഒടുവില്‍ വിജയം കണ്ടു

ന്യൂഡല്‍ഹി: രണ്ടുമൂന്നു മാസങ്ങളായി കാരണം വ്യക്തമാക്കാതെ നടത്തിയ ഒരുക്കങ്ങള്‍ക്കൊടുവിലാണ് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിസഭയിലെ മാത്രമല്ല, റിസര്‍വ് ബാങ്കിലെയും ഏറ്റവും പ്രധാനപ്പെട്ടവരൊഴികെ ആരും കാരണം മാത്രം അറിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കേട്ട് കേന്ദ്ര ധനമന്ത്രാലയത്തിലേയും റിസര്‍വ്വ് ബാങ്കിലേയും ഉന്നതര്‍ പോലും ഞെട്ടി. ബജറ്റ് വിവരങ്ങള്‍ക്കു സമാനമായ രഹസ്യാത്മകത സൂക്ഷിച്ചുവെന്നാണ് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഈ സൂക്ഷ്മത കാട്ടിയില്ലായിരുന്നെങ്കില്‍ ലക്ഷ്യം പാളുമായിരുന്നു. കള്ളപ്പണമെല്ലാം ചെറിയ സമയം കൊണ്ട് തന്നെ വെളുത്തതാക്കി പലരും മാറ്റുമായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയുടെ ഫലം പ്രഖ്യാപിച്ചതു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണെങ്കില്‍, നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി തന്നെ അറിയിച്ചതു ശ്രദ്ധേയമായി. കാരണം ഇത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ തീരുമാനമായിരുന്നു. ധനമന്ത്രി ജെയ്റ്റ്ലിയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും പോലെ ചിലര്‍ക്ക് മാത്രമേ ഇത് അറിയാമായിരുന്നുള്ളൂ. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും എന്നാല്‍ വലിയ ലക്ഷ്യത്തിലേക്ക് പോകാന്‍ ഇത് അനിവാര്യമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പക്ഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500, 2000 രൂപാ നോട്ടുകള്‍ അച്ചടിച്ചത് റിസര്‍വ് ബാങ്കിന്റെ മൈസൂരുവിലെ പ്രസ്സിലായിരുന്നു. കഴിഞ്ഞ നാലുമാസമായി പുതിയനോട്ടുകളുടെ അച്ചടി നടന്നുവരികയായിരുന്നു. ഇതിനോടകം അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും 2500 ദശലക്ഷം നോട്ടുകള്‍ അച്ചടി പൂര്‍ത്തിയാക്കി റിസര്‍വ് ബാങ്കിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലേക്ക് അയച്ചു. നോട്ടിന്റെ അച്ചടിക്കുപയോഗിച്ച മഷിയും പേപ്പറും മൈസൂരുവില്‍ത്തന്നെ നിര്‍മ്മിച്ചതാണ്. മൈസൂരു മേത്തഗള്ളിയിലാണ് റിസര്‍വ് ബാങ്ക് നോട്ട് മുദ്രാണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രസ് പ്രവര്‍ത്തിക്കുന്നത്. നോട്ടുകളുടെ അച്ചടിയുടെ വിശദാംശങ്ങള്‍ കൂടി മനസ്സിലാക്കിയായിരുന്നു മോദിയുടെ പ്രഖ്യാപനം.

പ്രഖ്യാപനത്തിന് എട്ട് മണി തെരഞ്ഞെടുത്തതും കരുതലോടെയായിരുന്നു. എട്ട് മണിയോടെ വലിയൊരു വിഭാഗം ജനങ്ങളും വീട്ടില്‍ തിരിച്ചെത്തും. അതുകൊണ്ട് തന്നെ തീരുമാനത്തെ അട്ടിമറിക്കാന്‍ ഒരു തരത്തിലും കഴിയുമായിരുന്നില്ല. കറന്‍സി പിന്‍വലിക്കുന്ന നടപടി ഇതാദ്യമല്ല. എന്നാല്‍, ഇത്തവണ അതിനെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അടിവരയിട്ടു പറഞ്ഞ് അവതരിപ്പിക്കണമെന്നതു രാഷ്ട്രീയതലത്തിലുള്ള തീരുമാനമായിരുന്നുവത്രേ. തീരുമാനം പരസ്യപ്പെടുത്തുംമുന്‍പു രാഷ്ട്രപതിയെ വിശദാംശങ്ങള്‍ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ടായിരുന്നു ഇത്. പ്രാബല്യത്തിലുള്ള നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധി സര്‍ക്കാര്‍ കണക്കിലെടുത്തു. പരമാവധി മുന്നൊരുക്കങ്ങളും നടത്തി. കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരം നല്‍കുന്നതിനു മുന്‍പോ, ആ പദ്ധതി നടപ്പാക്കിയ സമയത്തോ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനവും വന്നിരുന്നെങ്കില്‍ ഏറെ മെച്ചമുണ്ടായേനെയെന്നാണു നികുതി വിഭാഗവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഉത്തരേന്ത്യയിലെ ഉത്സവകാലം കഴിഞ്ഞു മതി പ്രഖ്യാപനമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്ന

അതിനിടെ ഈ തീരുമാനം പ്രഖ്യാപിച്ചത് കരുതലോടെയാണെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയിലും സജീവമാകുയാണ്. പെട്ടെന്ന് ഒരു ദിവസം കൊണ്ട് ആലോചിക്കാതെ നടപ്പാക്കിയതല്ല, രണ്ട് വര്‍ഷത്തെ തയ്യാറെടുപ്പാണ്, രഹസ്യമാക്കി വച്ച് പെട്ടന്ന് പ്രഖ്യാപിച്ചു എന്നേയുള്ളുവെന്നാണ് സോഷ്യല്‍ മീഡിയാ പ്രചരണം. ആദ്യം ജന്‍ ധന്‍ യോജനയിലൂടെ എല്ലാരെക്കൊണ്ടും ബാങ്ക് അക്കൗണ്ട് തുറപ്പിച്ചു..അതിനെ ആധാറുമായി ബന്ധിപ്പിച്ചു.നിലവിലുണ്ടായിരുന്ന അക്കൗണ്ടുകളേയും ആധാര്‍, പാന്‍ നമ്പര്‍ എന്നിവ വഴി ബന്ധിപ്പിച്ചു.എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തൊഴിലുറപ്പ് കൂലിയും സബ്സിഡി പണവും ഒക്കെ ഈ അക്കൗണ്ടുകള്‍ വഴി മാത്രമാക്കി..സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തി നികുതിയും പിഴയുമടച്ച് വെളുപ്പിക്കാന്‍ അവസരം നല്കി..എന്‍ ജി ഓ കളിലൂടെ കോടികളുടെ കള്ളപ്പണം ഇന്ത്യയിലേയ്ക്ക് ഒഴുക്കുന്നത് തടഞ്ഞു.

.കള്ളപ്പണം രഹസ്യ നിക്ഷേപമായി സ്വീകരിക്കുന്ന മുത്തുറ്റിനേയും സഹകരണ ബാങ്കുകളേയുമൊക്കെ പിടികൂടി തുടങ്ങി..വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എസ്സ് ഐ ടി യെ നിയമിച്ചു.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റേയും പുതിയ നോട്ടുകള്‍ രഹസ്യമായി അച്ചടിച്ചു ബാങ്കുകളിലെത്തിച്ചു..ഒടുവില്‍ പൂഴിക്കടകനിലൂടെ ഒറ്റയടിക്ക് പൂഴ്ത്തി വയ്ക്കപ്പെട്ടിരിക്കുന്ന കറന്‍സി രൂപത്തിലുള്ള സഹസ്ര കോടികളുടെ കള്ളപ്പണത്തിനും പാക്കിസ്ഥാനില്‍ അച്ചടിച്ച് ഇവിടെ വിതരണം ചെയ്ത കള്ള നോട്ടിനും കടലാസ് കഷണത്തിന്റെ വിലയിട്ട് മോദി കള്ളപ്പണ വേട്ടയ്ക്ക് ഒരു പുതു ചരിത്രം കുറിച്ചിരിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Top