സ്വന്തം ലേഖകൻ
ന്യൂയോർക്ക്: നരേന്ദ്രനോദിയുടെ ഒഴുക്കോടെയുള്ള ഇംഗ്ലീഷ് പ്രസംഗം കേട്ട് അത്ഭുതത്തോടെ കയ്യടിക്കുന്ന മോദിക്തരെ പറ്റിച്ച് പ്രധാനമന്ത്രി. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ച മോദിയുടെ പേരിൽ അഭിമാനം കൊള്ളുന്ന സംഘികൾക്കാണ് ഇപ്പോൾ ഉശിരൻ അടി കിട്ടിയിരിക്കുന്നത്. നരേന്ദ്രമോദി യുഎസ് കോൺഗ്രസിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചത് ടെലി പ്രോംപ്റ്ററിന്റെ സഹായത്തോടെയാണെന്ന രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രങ്ങൾ സഹിതം ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മോദിയുടെ ഇംഗ്ലീഷ് തള്ള് പുറത്തായത്.
അമേരിക്കൻ കോൺഗ്രസിൽ ഇംഗ്ലീഷിൽ ഗംഭീര പ്രസംഗം കാച്ചി കയ്യടി വാങ്ങിയ മോദി പക്ഷേ, സംസാരിച്ചതൊക്കെ ടെലിപ്രോംപ്റ്ററിന്റെ സഹായത്തോടെയായിരുന്നുവെന്നാണ് ഇതോടെ വ്യക്തമായത്. കോൺഗ്രസിൽ മോദിയുടെ പ്രസംഗപീഠത്തിന്റെ രണ്ടു വശങ്ങളിലുമായി രണ്ടു ടെലിപ്രോംപ്റ്ററുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിലൂടെ സാവധാനം ഒഴുകി നീങ്ങിയ വാക്കുകളാണ് മോദി വച്ചുകാച്ചിയത്. കാപിറ്റൽ ഹില്ലിൽ വച്ച് നരേന്ദ്രമോദി നടത്തിയ ഗംഭീര പ്രസംഗം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.
മോദി ശരിക്ക് ഇംഗ്ലീഷിൽ ഇത്ര അനായാസമായി സംസാരിക്കുമോ എന്ന സംശയം എല്ലാവരും ഉന്നയിച്ചു. സോഷ്യൽ മീഡിയകളിൽ ഇക്കാര്യം സജീവ ചർച്ചയായിരുന്നു. സംശയത്തിൽ കഴമ്പുണ്ടെന്നു ഇപ്പോൾ മനസ്സിലാകുന്നു. പ്രസംഗത്തിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മോദി മുമ്പ് പ്രസംഗിച്ചിട്ടുള്ളതൊക്കെ ഹിന്ദിയിലാണ്. ഇതാണ് ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ സംശയം തോന്നുന്നതിനുള്ള അടിസ്ഥാനം.
പ്രാസംഗികരുടെ ഏറ്റവും പ്രിയപ്പെട്ട സങ്കേതമാണ് ടെലിപ്രോംപ്റ്റർ. കണ്ണാടി പോലുള്ള പ്രതലത്തിൽ പ്രസംഗത്തിലെ വാക്കുകൾ സാവധാനം ഒഴുകി നീങ്ങും. ടെലിവിഷൻ വാർത്ത അവതരണത്തിന് ഉപയോഗിക്കുന്ന പ്രോംപ്റ്ററിൽ നിന്ന് കുറച്ചുകൂടി ഉയർന്ന തലത്തിലുള്ള സാങ്കേതികവിദ്യയാണിത്. ടെലിപ്രോംപ്റ്ററിൽ ഒഴുകി നീങ്ങുന്ന വാക്കുകൾ പ്രാസംഗികന് കാണാനാവുമെങ്കിലും മറുവശത്തിരിക്കുന്നയാൾക്ക് അത് ഒന്നുമില്ലാത്ത കണ്ണാടി പ്രതലം മാത്രമായിരിക്കും.
രണ്ടു വശങ്ങളിലുമുള്ള ടെലിപ്രോംപ്റ്ററിൽ ഒരേ വാക്കുകൾ തന്നെയായിരുന്നു ദൃശ്യമാകുക. വശങ്ങളിലുള്ള കണ്ണാടി സ്‌ക്രീനിലെ വാക്കുകളിലേക്കു പ്രാസംഗികൻ മാറി മാറി നോക്കുമ്പോൾ അദ്ദേഹം സദസ്സിന്റെ വിവിധ ഭാഗങ്ങളിലേക്കു നോക്കുന്നു എന്ന പ്രതീതിയുണ്ടാവും. പ്രാസംഗികന്റെ വേഗം കൃത്യമായി മനസ്സിലാക്കുന്ന ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററുണ്ടെങ്കിൽ സംഗതി തകർക്കും.