ലക്നോ: രാജ്യം ഭരിച്ചു കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശില്‍ നടന്ന ബിജെപി പരിവര്‍ത്തന റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം.
കഴിഞ്ഞ 70 വര്‍ഷമായി രാജ്യം ഭരിച്ചു കൊള്ളയടിച്ചവരെ വെറുതെ വിടില്ല. കള്ളപ്പണം നിരോധിക്കണോ, അതോ രാജ്യം സ്തംഭിപ്പിച്ച് ജനജീവിതം താറുമാറാക്കുകയാണോ വേണ്ടതെന്നും മോദി ചോദിച്ചു.
രാജ്യത്ത് കള്ളപ്പണം കുമിഞ്ഞു കൂടുമ്പോള്‍ അതിനെതിരെ ജാഗ്രത നടപടികള്‍ സ്വീകരിക്കുമ്പോള്‍ മറുവശത്തു ചിലയാളുകള്‍ ഭാരത ബന്ദിനെക്കുറിച്ചു സംസാരിക്കുന്നു. ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കുമായാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ നിങ്ങളുടെ സേവകരാണ്. നിങ്ങളാണ് ഈ അധികാരം ഞങ്ങള്‍ക്കു തന്നത്. അതിന്റെ കടം തീര്‍ക്കാനാണു ഞാന്‍ ഇവിടെ വന്നിരിക്കുന്നത്- മോദി പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിനായി പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന പോലുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതായും മോദി പറഞ്ഞു.