ഒരു മോദി വ്യാജന്‍ കൂടി പൊളിയുന്നു; 2013 ല്‍ അനുവദിച്ച അമ്പലം സ്വന്തമാക്കി മോദി ഭക്തര്‍

ന്യൂദല്‍ഹി: മോദിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ട് ദിവസം ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയുടെ നിറത്തിലാകും എന്നായിരുന്നു മോദി ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പുള്ള പ്രചരണം, എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞതിന് തൊട്ട് പിന്നാലെ പുതിയൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്.
ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കാമെന്ന് അബുദാബി സര്‍ക്കാര്‍ യു.എ.ഇ സന്ദര്‍ശിക്കുന്ന മോദിക്ക് ഉറപ്പു നല്‍കിയെന്നാണ് വാര്‍ത്ത. വിദേശ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയും തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2013 ല്‍ യു.എ.ഇയില്‍ നിന്നുള്ള ഒരു മുസ്‌ലിം ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ അബുദാബിയില്‍ സ്ഥലം വിട്ടു നല്‍കി എന്ന വാര്‍ത്ത 2013 ജൂലായ് ഒന്‍പതിന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സ്ഥലമാണ് മോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ചെന്ന് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്വാമി നാരായണ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കി എന്നായിരുന്നു അന്നത്തെ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. അഞ്ച് ഏക്കര്‍ സ്ഥലമായിരുന്നു അന്ന് വ്യവസായി വിട്ടു നല്‍കിയിരുന്നത്.

Top