ആഗോള സമ്പദ്ഘടനയെ ഏറ്റവും സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 13ാം സ്ഥാനത്ത്. ആഗോള വാണിജ്യ മാധ്യമ സ്ഥാപനമായ ബ്ലൂംബംര്‍ഗിന്റെ ബ്ലൂംബെര്‍ഗ് മാര്‍ക്കറ്റ്‌സ് മോസ്റ്റ് ഇന്‍ഫ്‌ലുവന്‍ഷ്യല്‍ ലിസ്റ്റിലാണ് ലോക സമ്പദ്ഘടനയെ ഏറ്റവും സ്വാധീനിക്കാന്‍ കഴിയുന്ന ലോകനേതാക്കളില്‍ 13ാമനായി തെരഞ്ഞെടുത്തിരിക്കുന്നത്. 50 പേരുടെ ലിസ്റ്റാണ് ബ്ലൂംബെര്‍ഗ് തയാറാക്കിയത്.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജാനറ്റ് യെല്ലെന്‍, ചൈനീസ് പ്രസിഡന്റ് ജിന്‍ പിങ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ എന്നിവരാണു പട്ടികയില്‍ മോദിക്കു മുന്നിലുള്ള പ്രമുഖര്‍.
2014 ലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിജയം നേടാന്‍ മോദിക്കു കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ നിരവധി ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. ഇന്ത്യ ഈ വര്‍ഷം ചൈനയേക്കാള്‍ വളര്‍ച്ചാ മുന്നേറ്റമുണ്ടാക്കിയേക്കാമെന്നും മാഗസിന്‍ പറയുന്നു.