പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് തീവണ്ടി എത്തുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും മോദിയും ചേര്‍ന്ന് ഗുജറാത്തില്‍ വ്യാഴാഴ്ച പദ്ധതിക്ക് തറക്കല്ലിടും. ജപ്പാന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയില്‍. എലവേറ്റഡ് ട്രാക്കുകളിലായിരിക്കും ബുള്ളറ്റ് തീവണ്ടികള്‍ സഞ്ചരിക്കുക. പദ്ധതിക്ക് 97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നല്ലൊരു ശതമാനം തുക ജപ്പാന്‍ സ്പോണ്‍സര്‍ ചെയ്യുമെന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചിരുന്നു. മുംബൈ-അഹമ്മദാബാദിനു പുറമേ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിനുകള്‍. ബുള്ളറ്റ് തീവണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ അഹമ്മബാബാദില്‍ നിന്നും മുംബൈയിലേക്ക് 3 മണിക്കൂര്‍ കൊണ്ടെത്താം. ഇപ്പോള്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രാദൂരം 7 മണിക്കൂറാണ്. 508 കിലോമീറ്റര്‍ റൂട്ടില്‍ 12 സ്റ്റേഷനുകളായിരിക്കും ഉള്ളത്. അടുത്ത ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ക് നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 750 ഓളം യാത്രക്കര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ യാത്ര ചെയ്യാം.
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍
Tags: modies new project