പശുവിനെ ആരാധിക്കുന്നവര്‍ ഗോപൂജയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കണം; മോഹൻ ഭഗവത്

പശുവിനെ ആരാധിക്കുന്നവരുടെ വികാരങ്ങള്‍ അല്‍പ്പം മുറിപ്പെട്ടാലും രാജ്യത്ത് അതിക്രമം അഴിച്ചു വിടരുതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. പശുവിനെ ആരാധിക്കുന്നത് നമുക്ക് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ആറു ദിവത്തെ സന്ദർശനത്തിന് രാജസ്ഥാനില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. പശുവിനെ ആരാധിക്കുന്നവര്‍ ഗോപൂജയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കണം. തങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെട്ടാലും അക്രമ സംഭവങ്ങള്‍ അഴിച്ചു വിടരുതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ കുറച്ചു മാസങ്ങളായി മാസങ്ങളിലായി ഗോരക്ഷയുടെ പേരില്‍ ധാരാളം അക്രമങ്ങള്‍ രാജ്യത്ത് അരങ്ങേറിയ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവത് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അതിനിടെ ഇന്ത്യയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചെറുകിട കുടില്‍ വ്യവസായങ്ങളില്‍ ഉത്പാദിപ്പിക്കുന്ന സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അവ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top