സിനിമാ ഡെസ്ക്
മുംബൈ: പുലിമുരുകനിലൂടെ സൂപ്പർഹിറ്റിൽ നിന്നു 100 കോടി ക്ലബിലേയ്ക്കു കുതിച്ച മോഹൻലാൽ ബഹിരാകാശത്തിലേയ്ക്ക്. അമീർഖാനു പകരം ദംഗലിലേയ്ക്കു മോഹൻലാലിനെ പരിഗണിച്ചെന്ന റിപ്പോർട്ടുകൾക്കു പുറമേയാണ്
ഇപ്പോഴിതാ, ദംഗൽ പിറന്ന അതേ ബോളിവുഡിൽ നിന്ന് മറ്റൊരു വാർത്തയും വരുന്നത്. മോഹൻലാൽ വീണ്ടും ബോളിവുഡിൽ ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ്. മറ്റൊരു പ്രത്യേകതയും ഉണ്ട്. ഒരു സാധാരണ ചിത്രമല്ല മോഹൻലാലിന്റെ പുതിയ ബോളിവുഡ് ചിത്രം. ബോളിവുഡിലെ ആദ്യ സ്പെയ്സ് ചിത്രമാണ് ഈ സയൻസ് ഫിക്ഷൻ ചിത്രം എന്നാണ് അറിയുന്നത്. എംഎസ് ധോണിയായി വെള്ളിത്തിരയിലെത്തിയ സുശാന്ത് സിംഗ് രജ്പുതിന്റെ പുതിയ ചിത്രത്തിലേക്കാണ് മോഹൻലാലിന് ക്ഷണം ഉണ്ടായിരിക്കുന്നത്. ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചന്ദാ മാമാ ദൂർ കെ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ കുറച്ച് നേരം മാത്രമായിരിക്കും മോഹൻലാലിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുകയെങ്കിലും മോഹൻലാലിന് മാത്രമേ ഈ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ കഴിയൂ എന്നാണ് അണിയറ സംസാരം.