കൊച്ചി: ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന താരചിത്രങ്ങളില്‍ മോഹല്‍ലാല്‍ ചിത്രങ്ങളും..ആമിര്‍ഖാനും അക്ഷയ്കുമാറും സല്‍മാന്‍ ഖാനും രജനീകാന്തും കഴിഞ്ഞാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടതു മോഹന്‍ലാല്‍ സിനിമകള്‍. മോഹന്‍ലാല്‍ നായകനായ സിനിമകള്‍ നടത്തിയത് 400 കോടിയോളം രൂപയുടെ കച്ചവടമാണ്.
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ നാലു സിനിമകളാണു റിലീസ് ചെയ്തത്. തെലുങ്കു സിനിമകളായ വിസ്മയം, ജനത ഗാരേജ്, മലയാള സിനിമകളായ ഒപ്പം, പുലിമുരുകന്‍ എന്നിവ. ഇവ നാലും കൂടി നേടിയതാണു 400 കോടിയോളം രൂപയുടെ ടേണ്‍ ഓവര്‍. 400 കോടി രൂപയുടെ കച്ചവടം നടത്തിയ ലാലിനു കിട്ടിയ പ്രതിഫലം അനൗദ്യോഗിക കണക്കനുസരിച്ച് എട്ടു കോടി രൂപയില്‍ താഴെയാണ്.
വിസ്മയം തെലുങ്കിലെ ശരാശരി കളക്ഷനാണ് നേടിയത്. എന്നാല്‍ ജനത ഗാരേജ് തെലുങ്കു സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനുകളില്‍ ഒന്നുമായാണു കടന്നു പോയത്. 140കോടി രൂപയാണ് ഇതുവരെ ലോകവ്യാപകമായി ജനതഗാരേജ് നേടിയ കച്ചവടം.
പുലിമുരുകന്‍ ആദ്യ ദിവസം നേടിയതു 4.5 കോടി രൂപയുടെ കളക്ഷനാണ്. മലയാള സിനിമയുടെ പണക്കിലുക്കം ആദ്യംദിനംതന്നെ കോടികളിലേക്കു കടന്ന അപൂര്‍വ നിമിഷമായിരുന്നു അത്. മൂന്നു ദിവസംകൊണ്ടു 12.5 കോടിയും 30 ദിവസംകൊണ്ടു 100 കോടിയും പുലിമുരുകന്‍ കലക്ഷനുണ്ടാക്കി. നവംബര്‍ 23വരെയുണ്ടാക്കിയ കലക്ഷന്‍ 125 കോടിയാണ്. ഇതിനു ശേഷമാണു വിദേശ വില്‍പനകള്‍ പലതും നടന്നത്.
30 വിദേശ രാജ്യങ്ങളിലെങ്കിലും ഈ സിനിമ റിലീസ് ചെയ്തുവെന്നു പറയുമ്പോള്‍ മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഇപ്പോഴത്തെ വിപണിമൂല്യം ഊഹിക്കാം. യുഎഇയില്‍ ഏഴു ദിവസംകൊണ്ടു നേടിയത് 13.5 കോടി രൂപയാണ്. അമേരിക്കയില്‍ ഒരു മാസംകൊണ്ടു 2.36 ലക്ഷം ഡോളര്‍, ലണ്ടനില്‍ ഒരു ലക്ഷം പൗണ്ട്. ലണ്ടനില്‍ ഇതിനു മുന്‍പുണ്ടായ ഏറ്റവും വലിയ കലക്ഷനുകളിലൊന്ന് മോഹന്‍ലാല്‍തന്നെ നായകനായ ഒപ്പമായിരുന്നു.
ഒപ്പം ഇതുവരെ നേടിയത് 65 കോടി രൂപയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ടു നടന്ന സാറ്റലൈറ്റ് പോലുള്ള കച്ചവടങ്ങള്‍ വേറെയും. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കില്‍പ്പോലും മോഹന്‍ലാ!ല്‍ എന്ന താരം 2016ല്‍ നടത്തിയതു 400 കോടിയുടെ കച്ചവടമാണ്. ഇതില്‍ മിക്ക നിര്‍മാതാക്കള്‍ക്കും കലക്ഷന്റെ 50% കിട്ടിയിട്ടുണ്ടാകും. എട്ടു കോടി രൂപ മോഹന്‍ലാലിനു പ്രതിഫലം നല്‍കിയപ്പോള്‍ നിര്‍മാതാക്കള്‍ക്കു കിട്ടിയ ലാഭം 200 കോടിയോളം രൂപയാണ്.