മലയാളിയുടെ പ്രിയപ്പെട്ട താരം മോഹന്‍ലാലിന്റെ മകല്‍ വിസ്മയയും വെള്ളിത്തിരയിലേക്കോ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ച പുതിയ പ്രചാരണം പക്ഷെ ഇത്തരത്തിലാണ്. മോഹന്‍ലാല്‍ ദുബായിലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് വിസ്മയം 2016 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് മകളുടെ സിനിമാ രംഗപ്രവേശത്തിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.
വിസ്മയയുടെ സിനിമാ പ്രവേശം സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ചര്‍ച്ചയായി ക്കഴിഞ്ഞു. താരപുത്രിമാരില്‍ മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും തമിഴില്‍ ശ്രുതി ഹാസനും തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇവര്‍ക്ക് പിന്നാലെ വിസ്മയയും രംഗത്തേക്ക് വരുമോ എന്നാണ് ലാല്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.
കഴിഞ്ഞകാല മലയാള സിനിമയിലെ ഒരു പറ്റം നായികമാരാണ് ഈ ഷോയില്‍ ഒരുമിക്കുന്നത്. വിസ്മയം 2016 എന്ന പേരിലുള്ള ഷോയില്‍ 80 കളിലേയും 90 കളിലേയും താരറാണിമാര്‍ നിറഞ്ഞാടും. പൂര്‍ണിമ ഭാഗ്യരാജ്, അംബിക, രേഖ, മീന, സുകന്യ ഉള്‍പ്പെടെയുള്ള നടിമാര്‍ പരിപാടിയുടെ ഭാഗമാകും.ഏപ്രില്‍ 8 നാണ് പരിപാടി. ഗായകരായ എം.ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്, സിതാര, നജീം അര്‍ഷാദ്, സയനോര തുടങ്ങിയവരും മിമിക്രി താരങ്ങളായ കോട്ടയം നസീര്‍, ജയരാജ് വാര്യര്‍, നോബി തുടങ്ങിയവരും പങ്കെടുക്കും.
അതേസമയം ലാലിന്റെ മകന് പ്രണവിന്റെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും ഒരു സ്ഥിരീകരണവും ലാലിന്റെയോ കുടുംബാംഗങ്ങളുടേയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എങ്കിലും സിനിമാ ഇന്‍ഡസ്ട്രിക്കകത്തും പുറത്തും ഇതിനെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. അനേകം താര മക്കള്‍ സിനിമയില്‍ സജീവമാകുമ്പോഴും മോഹന്‍ലാലിന്റെ മക്കള്‍ മാത്രമാണ് അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.