ഒടുവില്‍ മോഹന്‍ലാല്‍ കാര്യം തുറന്നു പറഞ്ഞു…..കക്ഷിരാഷ്ട്രീയത്തോടോ ഏതെങ്കിലും പാര്‍ട്ടിയോടോ തനിക്കു താല്‍പര്യമില്ല മാത്രമല്ല സിനിമാ താരങ്ങള്‍ മത്സരിച്ചത് കൊണ്ട് സിനിമയ്ക്ക് ഒരു പ്രയോജനവും ഇല്ല പറയുന്നത് മോഹന്‍ലാല്‍ തന്നെ….ഫ്‌ളാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ തുറന്നു പറച്ചില്‍.
‘തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എനിക്കു താല്‍പര്യമില്ല. അങ്ങനെ ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ ചില സംഭാഷണങ്ങളിലോ ബ്ലോഗിലെ ചില പരാമര്‍ശങ്ങളുടെ പേരിലോ ഇയാള്‍ അവരുടെ ആളാണ് മറ്റവരുടെ ആളാണ് എന്നൊക്കെ പറയാറുണ്ട്. എനിക്ക് അതൊന്നും ബാധകമല്ല.’
എല്ലാവരോടും സൗഹൃദമുള്ളയാളാണു താന്‍. രാഷ്ട്രീയത്തില്‍ നല്ല അറിവും വിവരവും ഇല്ല. കക്ഷിരാഷ്ട്രീയത്തോടോ ഏതെങ്കിലും പാര്‍ട്ടിയോടോ പ്രതിബദ്ധത വരണമെങ്കില്‍ അതിനെക്കുറിച്ചു നല്ല ധാരണ വേണം. കോണ്‍ഗ്രസ്‌കമ്യൂണിസ്റ്റ്ബിജെപി പാര്‍ട്ടികളെക്കുറിച്ച് ആധികാരികമായി ഒന്നും അറിയില്ല. അങ്ങനെയുള്ള താന്‍ ആ പാര്‍ട്ടിയില്‍ എങ്ങനെ ചേരുമെന്നു മോഹന്‍ലാല്‍ ചോദിക്കുന്നു.
താരങ്ങള്‍ മത്സരിച്ചാലും പ്രവര്‍ത്തിക്കേണ്ടതു സിനിമയ്ക്കുവേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടിയാണ്. ജനപ്രതിനിധി നാടിന്റെ എല്ലാ കാര്യങ്ങളും നോക്കണം. സിനിമയുടെ കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ക്കു ചിലപ്പോള്‍ സഹായിക്കാന്‍ പറ്റും. അല്ലാതെ സിനിമയ്ക്കു ഗുണകരമാകുന്ന രീതിയില്‍ അവര്‍ എന്താണു ചെയ്യാന്‍ പോകുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.