മോഹന്‍ലാലും അമിതാഭ് ബച്ചനും വിണ്ടും ഒന്നിക്കുന്നു

മോഹന്‍ലാലും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ അച്ഛന്റെ വേഷത്തിലാണ് ബച്ചന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

3ഡി സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഫാന്റസി എന്റര്‍ടൈനറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ഷോലേയുടെ റീമേക്കായ രം ഗോപാല്‍ വര്‍മയുടെ ആഗിലും മേജര്‍ രവിയുടെ കാണ്ഡഹാറിലും ബച്ചനും ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രണ്ടാമൂഴത്തിന് മുമ്പ് തന്നെ ഈ സിനിമ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്. ചിത്രം യാഥാര്‍ത്ഥ്യമായാല്‍ ശ്രീകുമാറിന്റെ ആദ്യ സിനിമയാകും ഇത്. രണ്ടാമൂഴത്തില്‍ മോഹന്‍ലാലാണ് ഭീമനാകുന്നത്. ചിത്രത്തില്‍ ഭീഷ്മരായി അമിതാഭ് എത്തുമെന്നും സൂചനയുണ്ട്

Top