മീശ പീരിച്ചാല്‍ സിനിമ നന്നാകില്ല; ലോഹം പറയുന്നത് അസാധാരണമായൊരു കഥയെന്ന് മോഹന്‍ലാ

lal‘മീശ പിരിക്കുന്നോ ഇല്ലയോ എന്നതുകൊണ്ടു ഒരു സിനിമയുടെ സ്വഭാവം നിശ്ചയിക്കരുത്. മീശ പിരിച്ചു എന്നതുകൊണ്ടു സിനിമ നന്നാകുകയോ ചീത്തയാവുകയോ ഇല്ലെന്ന് മോഹന്‍ലാല്‍. നീണ്ട ഇടവേളയ്ക് ശേഷം മോഹന്‍ലാല്‍ മീശപിരിച്ച് വെള്ളിതിരയിലെത്തുന്നവെന്ന് വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ലാല്‍. താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുമുണ്ട്. പക്ഷേ, ലോഹം മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല– മോഹന്‍ലാല്‍ ലോഹത്തെക്കുറിച്ചു പറഞ്ഞു. ‘കേരളത്തില്‍ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നൊരു മോശമായ കാര്യത്തെക്കുറിച്ചാണീ സിനിമ. സിനിമയുടെ കൗതുകമെന്നതുതന്നെ അതിനെതിരെ എന്തു ചെയ്യുന്നു എന്നതാണ്. ഇതു പുതിയ കാര്യമല്ല, പക്ഷേ, അസാധാരണമായൊരു കഥയും സിനിമയുമാണ്. ചില സിനിമ ചെയ്തു കഴിയുമ്പോള്‍ നമ്മുടെ മനസ്സു നമ്മളോടു പറയും ഇതു വ്യത്യസ്തമാണെന്ന്. രഞ്ജിത്തിന്റെ ലോഹത്തില്‍ അഭിനയിച്ചപ്പോഴും എന്നോടു മനസ്സു പറഞ്ഞത് അതാണ്.’

‘സ്പിരിറ്റ് എന്ന സിനിമ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചു പറയുന്നതായിരുന്നു. അതിനര്‍ഥം അതു തുടക്കം മുതലെ മദ്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നു എന്നല്ല. അതില്‍ മദ്യ വിരുദ്ധ പ്രസംഗങ്ങള്‍ ഇല്ല. മദ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അതിലെ വിപത്തിനെ ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. മദ്യപിക്കരുതെന്നോ അതു തുടരണമെന്നോ ഒന്നും അതു പറയുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോഹവും അതുപോലെയാണ്. ഇതുപോലെയൊക്കെ നടക്കുമോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഇതു സിനിമയാണ്. വിശ്വസിക്കുന്നതുപോലെ കഥ പറയുക എന്നതാണു സിനിമയുടെ പ്രത്യേകത. സാധാരണമായൊരു സിനിമയാണെങ്കില്‍ അതില്‍ എന്തെല്ലാമുണ്ടെന്നു പറയാം. എന്നാല്‍ ഇത് അസാധാരണമായ സിനിമയുടെ കഥ പറച്ചിലുമാണ്.’

Top