മോഹന്‍ലാൽ ചുണ്ടനക്കി കബളിപ്പിച്ചത് സത്യം : ഓസ്‌ട്രേലിയയില്‍ സംഭവിച്ചത് തുറന്നുപറഞ്ഞ് ഷോയുടെ അണിയറപ്രവര്‍ത്തകന്‍

 

കൊച്ചി:മോഹന്‍ലാൽ ചുണ്ടനക്കി കബളിപ്പിച്ചത് സത്യമെന്നു വെളിപ്പെടുത്തൽ .ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ സ്‌റ്റേജ് ഷോയില്‍ പാട്ടുപാടിയാണ് മോഹന്‍ലാല്‍ കുടുങ്ങിയത്. പാട്ട് റെക്കോര്‍ഡ് ചെയ്ത്, അത് പ്ലേ ചെയ്ത് അതിനൊപ്പം ചുണ്ടനക്കുക എന്നൊക്കെ പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ തന്നെയാണ് മോഹൻലാലിന് പണി പാളിപ്പോയതും.മുന്‍പേ തന്നെ റെക്കോര്‍ഡ് ചെയ്തു വെച്ച പാട്ടിനൊപ്പം ചുണ്ടനക്കി കാണികളെ പറ്റിക്കാനുള്ള ശ്രമമാണ് ആദ്യ ദിനം തന്നെ ലാലിസത്തിന് അന്ത്യമായത് ശരിയെന്നു അണിയറ പ്രവർത്തകർ തന്നെ വെളിപ്പെടുത്തലയുമായി വന്നത് മോഹൻലാൽ എന്ന നടന്റെ നാടകം പൊളിഞ്ഞുവീഴുന്നത് കണ്ടുകൊണ്ടാണ് .ഓസ്‌ട്രേലിയായിൽ നടന്ന സ്‌റ്റേജ് ഷോയ്ക്കിടെ നടി പ്രയാഗ മാര്‍ട്ടിനൊപ്പമാണ് മോഹന്‍ലാല്‍ വീണ്ടും ഗായകന്റെ കുപ്പായമണിഞ്ഞെത്തിയത്.

പിന്നാലെ വന്ന സ്വരത്തിനൊപ്പം ഇരുവരും മനോഹരമായി ചുണ്ടനക്കിയെങ്കിലും ഒരു ഘട്ടത്തില്‍ താരത്തിന് ടൈമിങ് പിഴച്ചു. പ്രയാഗയാണ് പാടേണ്ടതെന്നു കരുതി നോക്കി നിന്നപ്പോഴേയ്ക്കും സ്വന്തം ശബ്ദം പുറകില്‍ നിന്ന് കേട്ടു കഴിഞ്ഞിരുന്നു. എങ്കിലും ഒട്ടും കൂസാതെ വീണ്ടും ചുണ്ടനക്കല്‍ തുടര്‍ന്നു. ഈ വീഡിയോയാണ് കള്ളി പുറത്ത് കൊണ്ടുവന്നത് .മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന സ്‌റ്റേജ് ഷോ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഷോയുടെ അണിയറ പ്രവര്‍ത്തകന്‍. മോഹന്‍ ലാല്‍ ഫാന്‍സ് പേജിലൂടെയാണ് സിറാജ് ഖാന്റെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മോഹന്‍ ലാല്‍ നടത്തിയത് ലാലിസം ആണെന്നും നടി പ്രയാഗ മാര്‍ട്ടിനൊപ്പം ആലപിച്ച യുഗ്ഗാനം നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. മോഹന്‍ ലാലിന്റെ വീഡിയോയും വൈറലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു..ഞാൻ സിറാജ് ഖാൻ ആർട്ടിസ്റ്റ് മാനേജർ CPC യുടെ ഒരു മെമ്പർ കൂടിയാണ് വിവാദമായ ഓസ്‌ട്രേലിയൻ മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാൻ അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ അത് എന്നെ അറിയുന്നവർക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2സ്കിറ്റും ആണ് അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ്‌ മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.MOHANLAL MUSIC

തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ്‌ ഇടുന്നത് ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ G.S.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടർച്ചയായി ഡാൻസും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ്‌ റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത് നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കാണം.

12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക്‌ ചെയ്ത ഒരു പരിജയം കൊണ്ട് മാത്രം ഞാൻ ഒന്ന് ഉറപ്പിച്ചു പറയാം ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സോപാവികം മാത്രമാണ് അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്…

Top