സ്വന്തം ലേഖകൻ
കോട്ടയം: സഹപ്രവർത്തകയായ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധം കത്തുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ആദ്യമെടുത്ത തീരുമാനം നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞ ദിലീപിനെ തിരിച്ചെടുക്കലാണ്. ഇതോടെയാണ് മോഹൻലാലിനെതിരെ വിവിധ മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നത്. മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡിൻ കുര്യാക്കോസായിരുന്നു. ഇതിനിടെ മോഹൻലാലിന്റെ കേണൽ പദവി എടുത്ത് കളയണമെന്നാവശ്യപ്പെട്ട് സർവസൈന്ന്യാധിപനായ രാഷ്ട്രപതിക്ക് കത്തയക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. ഒരു ലക്ഷം കത്തയച്ച് പ്രതിഷേധിക്കുന്നതിനാണ് യൂത്ത് കോൺഗ്രസ് പദ്ധതി തയ്യാറാക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കൊച്ചി നഗരമധ്യത്തിൽ ഓടുന്ന കാറിൽ മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് കണ്ടെത്തിയ പൊലീസ്, ഈ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് സംഘം ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത് ദിലീപാണെന്നു കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അമ്മ ഭാരവാഹികൾ യോഗ്ം ചേർന്ന് ദിലീപിനെ സംഘടനിയിൽ നിന്നു പുറത്താക്കുന്നതായി തീരുമാനിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകും മുൻപ് ദിലീപിനെ ജയിലിൽ നിന്നും ജാമ്യത്തിൽ വിടുകയും ചെയ്തു. ദിലീപ് ജാ്മ്യത്തിലിറങ്ങിയ ശേഷം പിന്നീട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അമ്മയുടെ ജനറൽ ബോഡി യോഗം ചേർന്ന് അമ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മോഹൻലാൽ അ്മ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുകയും ചെയ്തു. ഇതിനു പിന്നാലെ ചേർന്ന അമ്മ ജനറൽ ബോഡി യോഗമാണ് ദിലീപിനെ ത്ിരിച്ചെടുക്കാൻ തീരുമാനിച്ചത്.
കേസിൽ കുറ്റക്കാരനാണെന്നു പൊലീസ് കണ്ടെത്തി 90 ദിവസത്തോളം ജയിലിൽ കിടന്ന ശേഷമാണ് ദിലീപിനു ജാമ്യം ലഭിച്ചത്. ഇതേ തുടർന്നു ജാമ്യത്തിലിറങ്ങി ദിവസങ്ങൾ കഴിയുമ്പോഴാണ് ദിലീപിനെ തിരിച്ചെടുത്ത് അമ്മ തീരുമാനം എടുത്തിരിക്കുന്നത്. ഇതിനെതിരെയാണ് യുവജന സംഘടനകൾ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് മോഹൻലാലിന്റെ കേണൽ പദവി എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം ചേരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഇതു സംബന്ധിച്ചു ചർച്ച നടത്തും. രാഷ്ടട്രപതിയ്ക്കു അടുത്ത ദിവസം തന്നെ കത്ത് അയക്കുന്നതിനാണ് പദ്ധതി. ഒരു ലക്ഷത്തോളം പേർ ഒപ്പിട്ട കത്താണ് മോഹൻലാലിന്റെ കേണൽപദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുന്നത്.
ഇതിനിടെ മോഹൻലാലിനെതിരെ പ്രതിഷേധവുമായി യുവമോർച്ചയും രംഗത്ത് എത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇവരും സമരപരിപാടികളും ആസൂത്രണം ചെയ്യും.