മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയില്‍; കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയ്ക്കൊപ്പം

മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയില്‍. കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയ്ക്കൊപ്പമെത്തുന്ന ചിത്രത്തിന് ‘കണ്ണേശ്വര’ എന്നാണ് പേരിട്ടിരിക്കുന്നത്. നാഗണ്ണയാണ് സംവിധാനം. 2015ല്‍ പുറത്തിറങ്ങിയ ‘മൈത്രി’യാണ് മോഹന്‍ലാലിന്റെ ആദ്യ കന്നഡ സിനിമ.

പേര് കേള്‍ക്കുമ്പോല്‍ ഭക്തിയാണോ ഇതിന്റെ വിഷയമെന്ന് തോന്നാമെന്നും എന്നാല്‍ കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നും സംവിധായകന്‍ പറയുന്നു. വേദികയാണ് നായിക. കന്നഡത്തില്‍ ‘കുടുംബ’, ‘ഗൗരമ്മ’ തുടങ്ങി വലിയ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള സംവിധായക-താര കോമ്പിനേഷനാണ് നാഗണ്ണയും ഉപേന്ദ്രയും. എന്നാല്‍ ഇവര്‍ അവസാനമായി ഒന്നിച്ച ‘ദുബൈ ബാബു’ പക്ഷേ പരാജയമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളും മറ്റ് ഭാഷകളില്‍ നിന്നുള്ള റീമേക്കുകളായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്ഷയ് കുമാറും മനോജ് വാബ്പേയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദിചിത്രം ‘സ്പെഷ്യല്‍ 26’ന്റെ റീമേക്കാവും ‘കണ്ണേശ്വര’യെന്ന് നേരത്തേ കന്നഡ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് റീമേക്കല്ലെന്നും താന്‍ സ്വതന്ത്രമായി ചെയ്യുന്ന ആദ്യസൃഷ്ടിയാണിതെന്നും നാഗണ്ണ പറയുന്നു.
ചന്ദ്രശേഖര്‍ യെലട്ടി സംവിധാനം ചെയ്ത ‘മനമന്ദ’, ജൂനിയര്‍ എന്‍ടിആറിനൊപ്പം കൊരട്ടല ശിവയുടെ സംവിധാനത്തില്‍ എത്തിയ ജനതാ ഗ്യാരേജ് എന്നിവയാണ് മോഹന്‍ലാലിന്റേതായി അടുത്തിടെ എത്തിയ തെലുങ്ക് ചിത്രങ്ങള്‍. ഇതില്‍ മനമന്ദ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ജനതാ ഗ്യാരേജ് ഈ വര്‍ഷം തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റാണ്. സെപ്റ്റംബര്‍ ഒന്നിന് ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനംതന്നെ 25 കോടിയോളം നേടിയിരുന്നു.

Top