മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുഗന്‍ റിലീസിനൊരുങ്ങി കഴിഞ്ഞു.വമ്പന്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍. ഒക്ടോബര്‍ ഏഴിന് 325 തീയറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രം കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് എത്തുന്നത്.
ഒപ്പം ‘മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നതിനാലാണ് തീയറ്ററുകളുടെ എണ്ണം കുറഞ്ഞത്. മള്‍ട്ടിപ്‌ളെക്‌സ് ഒഴികെ പ്രധാന കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്കാണ് ആദ്യ ഷോ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 300 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവ് ഒരുങ്ങുന്നത്.
വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. 25 കോടി ചെലവില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. കമാലിനി മുഖര്‍ജിയാണ് നായിക.വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്നു. ഗോപീ സുന്ദറാണ് ഈണങ്ങള്‍ ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. ഹോളീവുഡില്‍ നിന്നെത്തിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.