തിരുവനന്തപുരം: നോട്ട് നിരോധനത്തെ പിന്തുണച്ച് മോഹന്‍ലാലും. നേരത്തെ മഞ്ജുവര്യരുള്‍പ്പെടെയുള്ള താരങ്ങളും ബോളിവുഡും മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയെയെയും തന്നെയും വ്യക്തിപരമായും ബാധിച്ചെങ്കിലും രാജ്യ നന്മയ്ക്ക് വേണ്ടി ഞാന്‍ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നു. മോദിക്ക് ബിഗ് സല്യൂട്ട് നല്‍കി താരം ബ്ലോഗില്‍ കുറിച്ചു.
മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി താരം ഇപ്പോള്‍ ജയ്പൂരില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സൂരത്ഗര്‍ എന്ന സ്ഥലത്താണ് ഉള്ളത്. അവിടെ നിന്നാണ് പുതിയ ബ്ലോഗ് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്ഥാവന ലൊക്കേഷനില്‍ നിന്നാണ് അറിഞ്ഞത്. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. മോഹന്‍ ലാല്‍ പറയുന്നു.
ഞാന്‍ ഒരിക്കലും വ്യക്തി ആരാധകനല്ല. വ്യക്തികളെ അല്ല, ആശയങ്ങളെയാണ് ഞാന്‍ ആരാധിക്കുന്നത്. സത്യസന്ധവും അനുതാപമുള്ളതുമായ ആശയങ്ങളെ സമര്‍പ്പണ മനോഭാവമുള്ള ആശയങ്ങളെ. ഈ ഒരു തീരുമാനത്തേയും ഞാന്‍ അത്തരത്തിലാണ് കാണുന്നത്. പെട്ടന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അപ്പുറം ഇത് നല്ലൊരു ലക്ഷ്യത്തിനു വേണ്ടിയുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അഴിമതി എന്നത് വ്യക്തികളുടെ കുറ്റം എന്നതിലുപരി ഒരു വ്യവസ്ഥിതിയുടെ ജീര്‍ണതയായി കഴിഞ്ഞു നമ്മുടെ രാജ്യത്ത്. ജീവിതം എന്നത് എല്ലായ്പ്പോഴും ഒരേ വേഗത്തിലും താളത്തിലും വര്‍ണത്തിലും കടന്നു പോകുന്ന ഒന്നല്ല. അതിന് ചിലപ്പോള്‍ വേഗം കുറയും. മോഹന്‍ ലാല്‍ പറയുന്നു.
മദ്യഷാപ്പിനു മുന്നിലും സിനിമാ ശാലകള്‍ക്കും മുന്നിലും ആരാധനാലയങ്ങള്‍ക്കു മുന്നിലും വരിനില്‍ക്കുന്ന നമ്മള്‍ നല്ലൊരു കാര്യത്തിനു വേണ്ടി വരിനില്‍ക്കണമെന്നും ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു.