നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ‘വിയറ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികള്‍’ എന്നപേരിലാണ് മോഹന്‍ലാല്‍ പുതിയ ബ്ലോഗ് എഴുതിയിരിക്കുന്നത്.സമകാലീന വിഷയങ്ങളില്‍ പ്രതികരിക്കുന്ന തന്നെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ മറുപടിയുമായിട്ടാണ് പുതിയ ബ്ളോഗ് .ഏതെങ്കിലും പക്ഷത്തേക്ക് ചാഞ്ഞുനിന്നുള്ളവയല്ല തന്റെ പ്രതികരണങ്ങളെന്നും വ്യാഖ്യാനിക്കുന്നവരാണ് അവയെ അങ്ങനെ മാറ്റിത്തീര്‍ക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. വിയറ്റ്‌നാം യുദ്ധത്തില്‍ കഷ്ടതകള്‍ അനുഭവിച്ച എഴുത്തുകാരന്‍ തിച്ച് നാതിന്റെ ‘അറ്റ് ഹോം ഇന് ദി വേള്ഡ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവത്തിനൊപ്പമാണ് മോഹന്‍ലാല്‍ അടുത്തകാലത്ത് തന്റെ അഭിപ്രായപ്രകടനങ്ങള്‍ വിമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
ഞാന്‍ ബ്ലോഗുകള്‍ എഴുതാന്‍ തുടങ്ങിയതില്‍പ്പിന്നെ പല വിഷയങ്ങളിലും ഞാന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാന്‍ എന്ന മനുഷ്യന്റെ മധ്യത്തില്‍ നിന്നാണ് എഴുതിയത്. എന്നാല്‍, പലരും അത് പല തരത്തിലാണ് എടുത്തത്. ഞാനെന്ന മനുഷ്യന്‍ എപ്പോഴും നടുവിലാണ് നില്‍ക്കുന്നത്.
എങ്ങോട്ടും ചായ്‌വുകളില്ലാതെ, എന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നു…എന്നെ അഭിനന്ദിക്കുന്നു, എന്നോട് കലഹിക്കുന്നു, എന്നെ ചീത്തവിളിക്കുന്നു.. അപ്പോഴും ഞാന്‍ തിച് നാത് ഹാന്‍ നിന്നതുപോലെ എന്റെ ഉള്ളകത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഉറച്ച് ഒരു കാറ്റിലുമിളകാതെ നില്‍ക്കുന്നു. അതുകൊണ്ട് ഒന്നും എന്നെ ബാധിക്കുന്നില്ല. എല്ലാം കടന്നുപോകും ശാന്തമായിതന്നെ’.