തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന് മോഹന്‍രൂപ്(53) മരിച്ചനിലയില്‍. തൃശൂരിലെ മിഷന് ക്വാര്‍ട്ടേഴ്സിലെ വീട്ടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടത്. വര്‍ക്കല സ്വദേശിയാണ്. 1984ല്‍ പുറത്തിറങ്ങിയ ‘വേട്ട’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന് എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് വേട്ട. ഇതിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും മോഹന്രൂപായിരുന്നു.
ഇവരെ സൂക്ഷിക്കുക(1986), വര്‍ഷങ്ങള്‍ പോയതറിയാതെ(1987), ശില്പി (1988), എക്സ്ക്യൂസ് മി, ഏതു കോളജിലാ (1991), സ്പര്‍ശം (1998), കണ്കള് അറിയാമല്‍ (2010), തൂത്തുവന്‍ (2011) തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. തൂത്തവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ഡോ. അംബേദ്കര്‍ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളോട് മനുഷ്യര്‍ കാട്ടുന്ന ക്രൂരതകള്‍ പ്രമേയമാക്കി ‘ഉരു’ എന്ന ചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകന്. കഴിഞ്ഞദിവസം അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ അവസാനചിത്രത്തിന്റെ പേരും വേട്ട എന്നായിരുന്നു