
ക്രൈം ഡെസ്‌ക്
കാഞ്ഞങ്ങാട്: അമ്മയുടെ രഹസ്യകാമുകനും കർണ്ണാടക സ്വദേശിയുമായ കാമുകനെ പതിനാറുകാരിയായ മകൾ വീട്ടിലെ സ്വന്തം മുറിക്കുള്ളിൽ ഒളിപ്പിച്ചത് മൂന്നു ദിവസം. മകളുമായുള്ള ബന്ധത്തെ അമ്മ എതിർത്തതോടെയാണ് കാമുകനും പെൺകുട്ടിയും മുറിയ്ക്കുള്ളിൽ ഒളിച്ചത്. ഭർത്താവിനെ കാണാനില്ലാതെ വന്നതോടെ തിരക്കിയെത്തിയ ഭാര്യയാണ് മുറിക്കുള്ളിൽ നിന്നും യുവാവിനെ കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ഭർത്താവ് ഉപേക്ഷിച്ചു ബോയ ബാങ്ക് ജീവനക്കാരിയായ അമ്മയും മകളും കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കാഞ്ഞങ്ങാടിനടുത്തു താമസിച്ചു വരികയായിരുന്നു. പത്താം ക്ലാസിൽ പരാജയപ്പെട്ട പെൺകുട്ടി വീണ്ടും പരീക്ഷ എഴുതുന്നതിനായി അമ്മ വീട്ടിൽ ട്യൂഷൻ ഏർപ്പെടുത്തിയിരുന്നു. ട്യൂഷൻ പഠിപ്പിക്കുന്നതിനായി എത്തിയ യുവാവ് പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാകുകയായിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങൾ അടക്കം കൈമാറിയിരുന്നതായും പൊലീസ് പറയുന്നു.
അമ്മ അയച്ചു നൽകിയ ചിത്രങ്ങൾ കാട്ടിയാണ് യുവാവ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പല ദിവസം രാത്രിയിലും യുവാവ് ബാങ്ക് ജീവനക്കാരിയായ സ്ത്രീയ്‌ക്കൊപ്പം കഴിഞ്ഞതോടെ ഇത് യുവാവിന്റെ കുടുംബജീവിതത്തെയും ബാധിച്ചു. ഇതിനിടെ യുവാവിന്റെ ഭാര്യ ബാങ്ക് ജീവനക്കാരിയായ മാതാവിനെതിരെ കാഞ്ഞങ്ങാട് പൊലീസിൽ പരാതിയും നൽകി. ഇതിനിടെ യുവാവിനെ മൊബൈലിൽ മകളുടെ നഗ്ന ചിത്രങ്ങൾ അമ്മ കണ്ടെത്തിയത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ ഇയാൾ വീട് വിട്ടിറങ്ങി. പിന്നീട് മൂന്നു ദിവസം ഇയാളെ കാണാനില്ലായിരുന്നതായി പൊലീസ് പറയുന്നു.
ഭർത്താവിനെ കാണാതെ വന്നതോടെ യുവാവിന്റെ ഭാര്യ ബാങ്ക് ജീവനക്കാരിയുടെ വീട്ടിലെത്തുകയായിരുന്നു. വീടിനു മുന്നിൽ വച്ച് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രശ്‌നത്തിൽ നാട്ടുകാർ ഇടപെട്ടു. പൊലീസ് എത്തിയ ശേഷം നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മുറിയുടെ കട്ടിലിന് അടിയിൽ നിന്നും യുവാവിനെ കണ്ടെത്തി. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനു ഇരയായതായി കണ്ടെത്തിയാൽ യുവാവിനെ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് അറിയിച്ചു.