ഇരുചക്ര വാഹനപ്രേമികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മഹീന്ദ്ര മോജോ നിരത്തിലെത്തി. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ബംഗളൂരു നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ മോജോ ബുക്കിങ്ങുളളത്. പ്രത്യേകം തയാറാക്കിയ മോജോ വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. പതിനായിരം രൂപ നല്‍കിയാല്‍ ബുക്ക് ചെയ്യാം.
1,58,000(ഡല്‍ഹി), 1,62,000 (മുംബൈ), 1,62,000 (പൂനെ), 1,63,500 (ബംഗളൂരു) എന്നിങ്ങനെയാണ് വില. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രമേ ഈ വിലകളില്‍ മോജോ ലഭിക്കൂ. ഗ്ലേസിയര്‍ വൈറ്റ്, ചാര്‍ക്കോള്‍ ബ്ലാക്ക്, വോള്‍ക്കാനോ റെഡ് എന്നീ നിറങ്ങളില്‍ മോജോ ലഭിക്കും.
295സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മോജോയില്‍ ഘടിപ്പിച്ചിരിക്കുന്നത്. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍, 27 ബിഎച്ച്പി കരുത്തും ഉത്പാദിപ്പിക്കുന്നു. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് മോജോയിലുള്ളത്. 21 ലിറ്റര്‍ ഇന്ധനശേഷി, 165 കിലോഗ്രാം ഭാരം, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ്, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, പിരെലി സ്‌പോര്‍ട് ഡെമണ്‍ ടയര്‍, വൈ സ്‌പോക്ക് ബ്ലാക്ക് അലോയ് വീല്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.