തിരുവനന്തപുരം: വികലാംഗനായ 14കാരനെ അയല്‍വാസി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി.
പീഡനത്തിന് ശേഷം കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. വര്‍ക്കല കടയ്ക്കാവൂര്‍ കൗരൂര്‍ കുളമുട്ടത്താണ് പീഡനം നടന്നത്. ദീപാവലി ദിവസമായ ഒക്ടോബര്‍ 29നായിരുന്നു ഇത്.
മകനെ പീഡിപ്പിച്ചതിന് ഷെയ്ക് ബഷീര്‍ എന്നയാള്‍ക്കെതിരെ ബാലന്റെ അമ്മ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.ദീപാവലി ദിവസം പടക്കങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബഷീര്‍ നേരത്തെതന്നെ കുട്ടിയെ പ്രലോഭിപ്പിച്ചിരുന്നു. വൈകുന്നേരം ഏഴ് മണിയോടെ പുറത്ത് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട കുട്ടി അമ്മയോട് ഞാന്‍ ഒന്ന് പുറത്ത് പോകുന്നു ഒരു അര മണിക്കൂറിനുള്ളില്‍ തിരികെയെത്തുമെന്ന് പറഞ്ഞ് പോവുകയായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാല്‍ താന്‍ കുട്ടിയെ തേടി ഇറങ്ങി.
അമ്മയും 12 വയസ്സുള്ള സഹോദരിയും കുട്ടിയെ അന്വേഷിക്കുന്നത് കണ്ട ചില അയല്‍വാസികള്‍ ഇവരോട് കുട്ടിയെ കണ്ട കാര്യം പറയുകയായിരുന്നു. ഇവരോട് വീട്ടിലേക്ക് പോകാനും കുട്ടിയെ തങ്ങള്‍ അങ്ങോട്ട് എത്തിക്കാമെന്നും പേടിക്കാനൊന്നും ഇല്ലെന്നും പറഞ്ഞതനുസരിച്ച് അമ്മയും സഹോദരിയും വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ചില പരിചയക്കാര്‍ തന്നെ കുട്ടയെ വീട്ടിലെത്തിച്ച ശേഷം കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
പടക്കം കിട്ടുമെന്ന് കരുതി ഷെയ്ക് ബഷീറിന്റെ അടുത്തേക്ക് ചെന്ന കുട്ടിയെ ഇയാള്‍ സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ട് പോയ ശേഷം ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. പിന്നീട് കുട്ടി ഇതിനെ എതിര്‍ത്തപ്പോള്‍ മുഖത്ത് വീണ്ടും വീണ്ടും അടിക്കുകയും കഴുത്തിന് കുത്തിപിടിച്ച് പൊക്കിയെടുക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പിന്നീട് പുറത്ത് കരഞ്ഞ് കൊണ്ടിരിക്കുന്ന കുട്ടിയെകണ്ട് കാര്യം തിരക്കിയ ആളുകളോട് കുട്ടി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. വിവരം നാട്ടുകാരറിഞ്ഞതോടെ ബഷീര്‍ സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. കുട്ടിയുടെ മാതാവ് സംഭവം ചോദിക്കാന്‍ ബഷീറിന്റെ വീട്ടിലെത്തിയപ്പോള്‍ അയാള്‍ ഇവിടെയില്ലെന്ന് പറഞ്ഞ് ബഷീറിന്റെ മകന്‍ തെറി വിളിച്ച് പുറത്തേക്ക് പറഞ്ഞ് വിട്ടുവെന്നും കുട്ടിയുടെ മാതാവ് പറയുന്നു.
അവിടെ വച്ച് ഇരു വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു.
പരാതി നല്‍കാനെത്തിയപ്പോള്‍ തന്നെ പൊലീസ് കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തുകയായിരുന്നു. ബഹളമുണ്ടാക്കിയതിന് പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു പരാതി കുട്ടിയുടെ മാതാവ് നല്‍കിയതെന്നായിരുന്നു ബഷീറിന്റെ മകന്‍ ജാഫര്‍ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് ബഷീറിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല സ്ഥിരമായി മദ്യപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്ന് അറിയാന്‍ കഴിഞ്ഞതായി കടയ്ക്കാവൂര്‍ പറഞ്ഞു.സ്ഥിരമായി നാട്ടില്‍ നില്‍ക്കാത്തയാളാണ് ബഷീറെന്നും പൊലീസ് പറയുന്നു. വീട്ടില്‍ മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയെ ഉള്‍പ്പടെ മര്‍ദ്ദിക്കാറുള്ളതായും പൊലീസ് പറയുന്നു.