രാജപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. ഒരാള്‍ അഞ്ച് വര്‍ഷം മുമ്പാണ് പീഡിപ്പിച്ചത്. അന്ന് ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് കുട്ടി സംഭവം മറച്ചുവെക്കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും കുട്ടിയെ പീഡിപ്പിച്ചതോടെ വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ബന്ധുക്കള്‍ രാജപുരം പൊലീസില്‍ പരാതി നല്കി. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആദ്യ സംഭവവും കുട്ടി പറഞ്ഞു. പത്താം വയസ്സിലായിരുന്നു അന്ന് പീഡനം. ഇയാളെ പൊലീസ് പിടിക്കാനെത്തിയങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക