ജ്വല്ലറി ജീവനക്കാരിയെ തടവില്‍ പാര്‍പ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ചു; ജ്വല്ലറി ഉടമകളായ ബാപ്പയും മകനും അറസ്റ്റിൽ

കൊല്ലം: സ്വര്‍ണ്ണം മോഷ്ടിച്ചെന്ന വ്യാജ കഥയുണ്ടാക്കി ജ്വല്ലറി ജീവനക്കാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് ലൈംഗീകമായി പീഡിപ്പിച്ച ജ്വല്ലറി ഉടമകൾ അറസ്റ്റിൽ

വിവരമറിഞ്ഞെത്തിയ പൊലീസാണ് യുവതിയെ രക്ഷപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം ഷീജാ കോട്ടേജില്‍ അബ്ദുല്‍ഖാദറിനെ (84) എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്. ഇയാളുടെ മകനും കേസില്‍ ഒന്നാം പ്രതിയുമായ കൊല്ലം ആശ്രാമം മണിഗ്രാമത്തില്‍ ദില്‍ഷാദ് (45) ഒളിവിലാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓയൂരില്‍ പ്രവര്‍ത്തിക്കുന്ന ജൂവലറിയില്‍ ആറു മാസം മുമ്പാണ് കോട്ടയം കുമരകം സ്വദേശിനിയും വിവാഹിതയുമായ 28 വയസുകാരി ജോലിക്കെത്തുന്നത്. കടയുടെ മുകളിലത്തെ മുറിയില്‍ ദില്‍ഷാദ് പലതവണ പീഡനത്തിനിരയാക്കിയെന്നു യുവതി മൊഴി നല്‍കി. എഴുകോണ്‍ നെടുമ്പായിക്കുളത്തെ കുടുംബവീട്ടില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചെന്നും ഇതിനു അബ്ദുല്‍ഖാദര്‍ സഹായം നല്‍കിയെന്നും യുവതി പോലീസിനോടു പറഞ്ഞു.

രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ജൂവലറിയില്‍ നിന്നു സ്വര്‍ണം അപഹരിച്ചെന്നുകാട്ടി കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇന്നലെ രാവിലെ യുവതിക്ക് ലാന്‍ഡ് ഫോണില്‍ നിന്ന് പോലീസിനെ ബന്ധപ്പെടാന്‍ അവസരം ലഭിച്ചു.

തുടര്‍ന്നാണു പോലീസെത്തി മോചിപ്പിച്ചത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ അബ്ദുല്‍ഖാദറിനെ റിമാന്‍ഡ് ചെയ്തു. ദില്‍ഷാദിനായി അന്വേഷണം ഊര്‍ജിതമാക്കി.

Top