ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി  വീടിനു മുന്നില്‍ പണപ്പൊതി പ്രത്യക്ഷപ്പെടുന്നു

സ്‌പെയിനിലെ ഒരു കൂട്ടം ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി അജ്ഞാത റോബിന്‍ഹുഡ്. കുറച്ച് ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ പണം കൊണ്ട് വയ്ക്കുന്നതാണ് ഗ്രാമവാസികളെ അത്ഭുതപ്പെടുത്തുന്നത്. ചിലര്‍ക്ക് തപാല്‍ വഴിയും പണം കിട്ടുന്നുണ്ട്. ആരാണ് ഈ പണം കൊണ്ട് വയ്ക്കുന്നതെന്ന് ഇതുവരെയും ഈ ഗ്രാമവാസികള്‍ കണ്ടെത്തിയിട്ടില്ല. സ്‌പെയിനിലെ വില്ലാറമിയേല്‍ എന്ന ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 15 പേര്‍ക്ക് ഇതുവരെ പണം കിട്ടി കഴിഞ്ഞു. 100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്.

800 ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്. മേയര്‍ നൂരിയ സൈമണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. വില്ലാറമിയേലിലെ റോബിന്‍ഹുഡ് എന്നാണ് ആ അജ്ഞാതനെ സ്പാനിഷ് മാധ്യമങ്ങള്‍ വിളിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. എന്ത് ഉദ്ദേശത്തോടെയാണ് പണം കൊണ്ട് വയ്ക്കുന്നതെന്നും മനസിലാകുന്നില്ലെന്ന് മേയര്‍ നൂരിയ സൈമണ്‍ പറയുന്നു. ഈ ഗ്രാമത്തിലുള്ളവരെ നന്നായി അറിയാമെന്നുള്ള ആളാകണം പണം കൊണ്ട് വയ്ക്കുന്നതെന്ന് സംശയിക്കുന്നതായി മേയര്‍ പറയുന്നു. പണം ലഭിച്ച പലരും പൊലീസിനെയും ബാങ്കിനെയും ബന്ധപ്പെട്ടെങ്കിലും അയച്ചത് ആരാണെന്ന് മാത്രം കണ്ടെത്തിയിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും അന്വേഷണം നടന്നിട്ടില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. ഈ വീട്ടിലെ രാജകുമാരിയ്ക്ക് വേണ്ടിയാണ് പണം അയക്കുന്നത്, സ്വീകരിക്കണമെന്നും പണത്തിന്റെ കൂടെ എഴുതിയിട്ടുണ്ടെന്ന് മേയര്‍ പറയുന്നു. അയച്ച ആളിന്റെ പേരോ മേല്‍വിലാസമോ ഒന്നും തന്നെ വ്യക്തമല്ല. അത് കൊണ്ട് ആളെ തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്നും മേയര്‍ പറയുന്നു. ഇതൊരു കുറ്റകൃത്യമല്ലെന്നും ഈ സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ പറ്റില്ലെന്നും മേയര്‍ നൂരിയ പറഞ്ഞു.

Top