പുതിയ നോട്ടുകള്‍ രാജ്യം മുഴുവനും എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ രംഗത്തിറങ്ങും; അടുത്ത ആഴ്ച്ചയോടെ കറസിക്ഷാമത്തിന് പരിഹാരമാകും

ന്യൂഡല്‍ഹി: അച്ചടി പൂര്‍ത്തിയാക്കിയ കറന്‍സി നോട്ടുകള്‍ രാജ്യമെമ്പാടും വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടുന്നു. 21 ദിവസംകൊണ്ട് വിതരണം ചെയ്യേണ്ട കറന്‍സി ആറുദിവസംകൊണ്ട് എല്ലായിടത്തും എത്തിക്കുന്നതിനാണ് സര്‍ക്കാറിന്റെ ശ്രമം. അടുത്തയാഴ്ചയോടെ രാജ്യത്തെ കറന്‍സി ക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

എന്നാല്‍, പ്രശ്നങ്ങളെല്ലാം തീര്‍ന്ന് രാജ്യത്തെ പണമിടപാട് പഴയരീതിയിലാകാന്‍ ജനുവരി 15വരെയെങ്കിലുമാകുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നു. വലിയ നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് രാജ്യത്തിന് ലഭിക്കുന്ന അധിക സാമ്പത്തിക ലാഭം അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധമേഖലയ്ക്കും ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിപണിയിലുള്ള മുഴുവന്‍ പണവും തിരിച്ചെത്തിയില്ലെങ്കിലും റിസര്‍വ് ബാങ്കിന് വലിയ ആദായമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1978-ല്‍ ഇതിന് മുമ്പ് കറന്‍സി അസാധുവാക്കിയപ്പോള്‍ 20 ശതമാനത്തോളം നോട്ടുകള്‍ തിരിച്ചുവന്നിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ഇക്കുറിയും അതുപോലെ സംഭവിച്ചേക്കാം. പക്ഷേ, എത്രത്തോളം നോട്ടുകള്‍ തിരിച്ചെത്തിയില്ലെങ്കിലും റിസര്‍വ് ബാങ്കിന് മറ്റുബാങ്കുകള്‍ക്ക് വലിയ തുക ലാഭവിഹിതമായി നല്‍കാനായേക്കും.

പുതിയതായി അച്ചടിച്ച 500 രൂപ നോട്ടുകള്‍ വിപണിയിലെത്തുന്നതോടെ പ്രതിസന്ധിക്ക് അയവുവരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, പിന്‍വലിച്ചത്രയും 500 രൂപ നോട്ടുകള്‍ തിരികെ വിപണിയിലെത്തിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണ നിലയ്ക്കുള്ള ഗതാഗത ക്രമീകരണങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ കറന്‍സി എത്താന്‍ വൈകുമെന്ന് ഉറപ്പുള്ളതിനാലാണ് വ്യോമസേനയുടേതടക്കം വിമാനങ്ങളും ഹെലിക്കോപ്ടറുകളും ഇതിനായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top