മോണിക്കയുടെ തൂക്കം 317 കിലോ മാത്രം… ഇനിയും തടിക്കാന്‍ കൊതിക്കുന്ന തടിച്ചിക്കഥ

ന്യുയോര്‍ക്ക് :മോണിക്കാ റിലി എന്ന 317 കിലോ തൂക്കക്കാക്കാരിയായ അമേരിക്കക്കാരിക്ക് തടി പോരാ ഇനിയും വണ്ണം വെക്കണം എന്നാണാഗ്രഹം .ഇത്രയും പൊണ്ണത്തടിച്ചി ആയിട്ടും ഇവര്‍ക്ക് ഒരു മാനക്കേടും ഇല്ല .എല്ലാവരേയും പോലെ തടികുറക്കണം എന്നല്ല വീണ്ടും തടി വെക്കണം എന്നാണ് ചിന്ത .ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയാകാനുള്ള ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിനാണ് ഇവര്‍ വണ്ണം ഇനിയും കൂട്ടാനൊരുങ്ങുന്നത്.

ഇതിനുവളം വയ്ക്കുന്നതാവട്ടെ ഇവരുടെ കാമുകനായ സിഡ് റിലിയും. മോണിക്കയുടെ ഭാരം 500 കിലോ ആയതിനു ശേഷം തങ്ങളുടെ ആദ്യകുഞ്ഞിന് ജന്മം നല്‍കാനുള്ള പദ്ധതിയിലാണ് ഇരുവരും. വെറും 27 വയസിനുള്ളില്‍ ഇത്രയും ഭാരം വയ്ക്കാമെങ്കില്‍ 500 കിലോയൊക്കെ പുഷ്പം പോലെ പിന്നിടുമെന്നാണ് മോണിക്കയുടെ കണക്കുകൂട്ടല്‍. 25കാരനായ കാമുകനും ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല.മോണിക്കയ്ക്ക് കഴിക്കാനുള്ളത് പാചകം ചെയ്യുകയാണ് സിഡിന്റെ പ്രധാനജോലി. 91 ഇഞ്ച് വലിപ്പമുള്ള വയറുനിറയ്ക്കുക എത്രമാത്രം ശ്രമകരമാണെന്നു പറയേണ്ടതില്ലല്ലോ. വലിയൊരു ഫണലിലൂടെയാണ് മോണിക്കയ്ക്ക് പാനീയങ്ങള്‍ ഒഴിച്ചുകൊടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

monica3

എന്നാല്‍ ഈ വണ്ണമൊന്നും കിടപ്പറയില്‍ പ്രശ്‌നമാകുന്നില്ലെന്നാണ് ഒരു കള്ളച്ചിരിയോടെ ഇരുവരും പറയുന്നത്. ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായതിനു ശേഷം മാത്രം കുട്ടിക്കു ജന്മം നല്‍കിയാല്‍ മതിയെന്നാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഒരു കുട്ടിയുണ്ടാവുന്നതില്‍ കവിഞ്ഞ് തങ്ങള്‍ ഒന്നും ഉദ്ദേശിക്കുന്നില്ലെന്നും തങ്ങള്‍ നല്ലമാതാപിതാക്കളാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മോണിക്കാ പറയുന്നു.

ജീവിതകാലത്താകമാനം പൊണ്ണത്തടിയുടെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ള മോണിക്ക തന്റെ രണ്ടാം വയസില്‍ വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാനൊരുങ്ങിയതാണ്. എന്നാല്‍ അവസാന നിമിഷം അതില്‍ നിന്നു പിന്മാറുകയും പൊണ്ണത്തടിയുമായി ജീവിക്കുവാന്‍ തയ്യാറാകുകയുമായിരുന്നു. 8000 കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണമാണ് മോണിക്ക ഒരു ദിവസം അകത്താക്കുന്നത്. കാമുകനായ സിഡ്‌നിയെ നാലുമാസങ്ങള്‍ക്കു മുമ്പ് ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെടുന്നത്. കൂടുതല്‍ വണ്ണം വെയ്ക്കുന്നതിനനുസരിച്ച് കൂടുതല്‍ ലൈംഗികാസക്തി കൈവരുന്നതായി തോന്നുന്നുവെന്നും മോണിക്ക പറയുന്നുണ്ട്. തനിക്കായി പാചകം ചെയ്യുന്നതില്‍ സിഡ് വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും തന്നെ സമയത്തിനു ഭക്ഷണം കഴിപ്പിക്കുന്നതിനു സിഡിനു ഭയങ്കരശ്രദ്ധയാണെന്നും മോണിക്ക പറയുന്നു.

monica2

ആറു ബിസ്ക്കറ്റ്‌സ്, ബ്രെഡ്‌റോളില്‍ ആറു സോസേജ്, ഒരു വലിയ ബൗള്‍ നിറച്ച് മധുരധാന്യം, ഭാരം കൂടാനുള്ള രണ്ട് ഷെയ്ക്കുകള്‍, രണ്ട് ചിക്കന്‍ സാന്‍ഡ് വിച്ച്,  നാല് ചീസ്ബര്‍ഗറുകള്‍, ഫ്രഞ്ചു ഫ്രൈകള്‍, 30 ചിക്കന്‍ നഗറ്റ്‌സ്, മാക്കറോണി ചീസ്, ടാക്കോ ബെല്‍, ഒരു ഗാലണ്‍ ഐസ്ക്രീം എന്നിവയാണ് മോണിക്കയുടെ ഒരു ദിവസത്തെ ശരാശരി ആഹാരം. ഇവര്‍ ഉദ്ദേശിക്കുന്ന ഭാരം വയ്ക്കുമ്പോഴേക്കും മോണിക്കയ്ക്കു 32 വയസാകുമെന്നും അപ്പോള്‍ യാതൊരുകാര്യവും സ്വന്തമായി ചെയ്യാന്‍ കഴിയില്ലെന്നുമാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

Top