ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി ?മോണിക്ക ഗുര്‍ഡെ കൊല്ലപ്പെട്ട നിലയില്‍

പനാജി: പ്രശസ്ത സുഗന്ധ ദ്രവ്യ ഗവേഷക മോണിക്ക ഘുര്‍ഡെ കൊല്ലപ്പെട്ട നിലയില്‍. ഗോവ സാന്‍ഗോള്‍ഡയിലെ സ്വന്തം വീട്ടിലാണ് മോണിക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂര്‍മ നഗ്നമായിരുന്നു മൃതദേഹം. കൈകാലുകള്‍ കട്ടിലില്‍ കെട്ടിയ നിലയിലായിരുന്നു. മോണിക്കയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ ഞെരിച്ച് ശ്വാസംമുട്ടിച്ച പാടുകളും മൃതദേഹത്തിലുണ്ട്.

വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതക വിവരം അറിഞ്ഞത്. വീട്ടില്‍ കവര്‍ച്ച നടന്നെന്ന് സംശയം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ മുന്നുമുറികളുള്ള അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്ന് കാവല്‍ക്കാരന്‍ പൊലീസിനെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ബലാത്സംഗം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂയെന്നും പൊലീസ് പറഞ്ഞു.മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാന്‍ഗോള്‍ഡയില്‍ താമസം തുടങ്ങിയത്. പെര്‍ഫ്യൂ ഗവേഷണവും വില്‍പനയും ആരംഭിക്കുന്നതിന് മുമ്പ് ഫോേട്ടാഗ്രാഫറായാണ് മോണിക്ക ജോലി ചെയ്തിരുന്നത്.

Top