മോന്സന് മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. മോന്‍സനെ മുന്‍ ഡിജിപി അനില്‍ കാന്തിലേക്ക് എത്തിക്കാന്‍ ഇടനില നിന്നത് ലക്ഷ്മണയെന്നാണ് സംഭാഷണത്തില്‍ പറയുന്നത്.
അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹി ജോസ് മാത്യു പനച്ചിക്കലും തമ്മില്‍ സംസാരിക്കുന്ന ശബ്ദ രേഖ ട്വന്റിഫോറിന് ലഭിച്ചു. ‘ലക്ഷ്മണ പറഞ്ഞു എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു രാവിലെ വരാന്‍ സമയമില്ലെന്ന്. പന്ത്രണ്ടരയോടെയാണ് ഡിജിപിയുടെ അടുത്തേക്ക് ഞങ്ങള്‍ പോയത്’ -ജോസ് മാത്യു പനച്ചിക്കല്‍ ശബ്ദരേഖയില്‍ പറയുന്നു. പുരാവസ്തുക്കളുടെ ക്ലിയറന്‍സ് ശരിയാക്കാനാണ് ഡിജിപിയെ കണ്ടതെന്ന് അനിത പുല്ലയില്‍ പറയുന്നു.
മോന്സന് മാവുങ്കലുമായി ഒരു തരത്തിലും ബന്ധമില്ല, മോന്‍സന് വേണ്ടി ഇടപെട്ടിട്ടില്ല എന്നിവയായിരുന്നു ജി.ലക്ഷ്മണയുടെ വാദം. എന്നാല്‍ ഇത് തള്ളുന്ന ശബ്ദരേഖയാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.