കൊച്ചി :
പുരാവസ്‌തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ നിലവില്‍ മൂന്ന് കേസുകളാണുള്ളതെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്. എല്ലാം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളാണ്. വ്യാജ ഡോക്ടര്‍ ആണെന്ന പരാതിയും പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ശ്രീജിത്ത് പറഞ്ഞു.മോന്‍സണെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. വ്യാഴാഴ്ച നാലരമണിവരെയാണ് മോന്‍സണിന്റെ കസ്റ്റഡി കാലാവധി. അതിനുമുന്‍പായി പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
അതേസമയം മോന്‍സണിന്റെ കൈവശമുള്ള പുരാവസ്‌തു ശേഖരം പുരാവസ്‌തു വകുപ്പ് പരിശോധിക്കും. പുരാവസ്‌തുക്കള്‍ വ്യാജമാണോ എന്ന് കണ്ടെത്താനാണ് പരിശോധന. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് പുരാവസ്‌തു വകുപ്പ് പരിശോധന നടത്തുക.