“മൂർഖൻ ” അണിയറയിൽ ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു 

 

നവഗ്രഹാ സിനി ആർട്സിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ” മൂർഖൻ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. കർണ്ണാടക തമിഴ്നാട് അതിർത്തികളിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ മുൻനിർത്തി സസ്പെൻസ് ത്രില്ലർ രൂപത്തിൽ ഹൈവേക്കും, ട്രക്കിനും, സൗണ്ട് എഫക്ടിനും പ്രാധാന്യം നല്കി മലയാളം തമിഴ് ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നായകനായി

കെ എൻ ബൈജു  അഭിനയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

റിയാസ് ഖാൻ,തമിഴ് നടന്മാരായ സമ്പത്ത് രാമൻ , ശരവണൻ, വിജയരാജ്, കന്നട നടൻ ടെന്നീസ് കൃഷ്ണ,ജയൻ ചേർത്തല, നാരായണൻകുട്ടി,  എം ജെ ജേക്കബ് മാമ്പറ,കേശവദേവ്, അബാബീൽ റാഫി കൂടാതെ വില്ലൻ വേഷത്തിൽ മൂന്ന് ചൈനീസ് നടന്മാരും “മൂർഖ”നിൽ അഭിനയിക്കുന്നു.

 

പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം നായികയാവുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എം ജെ ജേക്കബ് മാമ്പറ, ഛായഗ്രഹണം- രാജാറാവു,ആർട്ട്-പി സുബ്രമണ്യൻ, മേക്കപ്പ്- കെ ആർ കതിർവേൽ, കോസ്റ്റ്യൂംസ്- സുകേഷ് താനൂർ, സ്റ്റിൽസ്- പ്രശാന്ത്, എഡിറ്റിംഗ്-കെ എൻ ബി, കോ ഡയറക്ടർ-എ പി ജയരാജ്, അസോസിയേറ്റ് ഡയറക്ടർ- സൂര്യപ്രകാശ്, അസിസ്റ്റൻ്റ് ഡയറക്ടർ- സി ജെ മാത്യൂസ്, ശങ്കരത്തിൽ, സെയ്തലവി മണ്ണാർക്കാട്,സംഘട്ടനം- മിരട്ടൽ ശെൽവ, പ്രൊഡക്ഷൻ കൺട്രോളർ-ആർ നാഗരാജ്,ക്യാമറ യൂണിറ്റ്-ശ്രീ യൂണിറ്റ് ചെന്നൈ,കളറിംഗ്- വിനായകം, ലൊക്കേഷൻ മാനേജർ- ശരവണൻ ചൊക്കം പെട്ടി, ഡിസൈൻ- മനോജ്,വിതരണം- നവഗ്രഹാസിനി ആർട്സ്.

 

മധുര, ബാംഗ്ലൂർ, കുറ്റാലം, കൊല്ലം എന്നീ സ്ഥലങ്ങളിലൂടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും

പി ആർ ഒ-എ എസ്സ് ദിനേശ്.

 

Top