കരുനാഗപ്പള്ളിയില്‍ സദാചാര ഗുണ്ടകള്‍ ആക്രമിച്ച യുവാവ് മരിച്ച നിലയില്‍

പാലക്കാട്: കൊല്ലം കരുനാഗപ്പള്ളിയില്‍വച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി കാരറ സ്വദേശി അനീഷാണ് മരിച്ചത്. വീടിന് സമീപമാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞമാസം 14 നാണ് അനീഷ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്.

വാലന്റൈന്‍സ് ദിനത്തില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം കണ്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സദാചാര ഗുണ്ടകള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തെപ്പറ്റി അഗളി പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഗളി കാരറയിലെ വീടിനു സമീപമാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് അനീഷ് തന്നെയാണെന്ന് അഗളി പൊലീസ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ലെങ്കിലും ആത്മഹത്യയെന്നാണു സംശയം. വാലന്റൈന്‍സ് ദിനത്തില്‍ നേരിടേണ്ടിവന്ന പീഡനത്തിനും അപമാനത്തിലും അനീഷ് ഏറെ മനോവേദന അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുര്‍വ്വേദ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു അനീഷ്. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയ്ക്കൊപ്പമാണ് കരുനാഗപ്പള്ളി ബീച്ചില്‍ ഒരു പറ്റം സദാചാരവാദികളുടെ ആക്രമണ

Top