തുർക്കി–സിറിയ ഭൂകമ്പം: മരണസംഖ്യ 500 കടന്നു.ആളുകൾ കുടുങ്ങിക്കിടക്കുന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇസ്താബുള്‍: സിറിയയിലും അയൽരാജ്യമായ തുര്‍ക്കിയിലും ശക്തമായ ഭൂചലനത്തിൽ 500ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. 16 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

സിറിയ, തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് വിലയിരുത്തുന്നത്. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലായി 111 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 516ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലായി 119പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികള്‍ അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുര്‍ക്കിയിലെ അവശ്യ സര്‍വ്വീസ് സേനയുടെ കണക്കുകള്‍ അനുസരിച്ച് 76 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ അനുഭവപ്പെട്ട ഭൂകമ്പമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന നഗരങ്ങളിലെല്ലാം തന്നെ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങളുമാി മഞ്ഞില്‍ നില്‍ക്കുന്ന പരിഭ്രാന്തരായ തുര്‍ക്കിയിലെ ജനങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക സമയം 4.17ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റര്‍ വരെ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആദ്യത്തെ ഭൂകമ്പത്തിന്‍റെ തീവ്രതയാണ് 7.4 എന്നാണ് തുര്‍ക്കിയിലെ എഎഫ്എഡി അവശ്യ സേന വിശദമാക്കുന്നത്.

പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Top