പള്‍സര്‍സുനിയ്ക്കും സംഘത്തിനുമൊപ്പം രണ്ട് അഞ്ജാത വാഹനങ്ങള്‍; ഗൂഢാലോചനയ്ക്ക് തെളിവായി സിസിടിവി ദൃശ്യങ്ങള്‍; തെളിവുകളുണ്ടായിട്ടും പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി:നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ സംഭവത്തില്‍ ഗൂഢാലോചനയും പുറത്ത് നിന്നുള്ള പ്രതികളുമില്ലെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും ഗൂഢാലോചനയ്ക്ക് കരുത്ത് പകര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍.

പള്‍സന്‍ സുനിയും സംഘവും സഞ്ചരിച്ച വാഹനത്തിന് പിന്നിലും മുന്നിലുമായി മറ്റ് രണ്ട് വാഹനങ്ങള്‍കൂടി സിസിടിവിയില്‍ കണ്ടിരുന്നു. സുിനിയ്ക്ക് സഹായം ചെയ്തവരുടെ വാഹനങ്ങളാണ് ഇതെന്നാണ് പോലീസ് സംശയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്കമാലിമുതല്‍ രണ്ടുവാഹനങ്ങള്‍ നടിയുടെ കാറിനും സുനിയും സംഘവും സഞ്ചരിച്ച വാഹനത്തിനും ഇടയിലായി നീങ്ങുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഈ വാഹനങ്ങളിലൊന്ന് നടിയുടെ കാറിനുമുന്നിലും മറ്റൊരു കാര്‍ സുനിയും മറ്റും സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലുമായി പല ദൃശ്യങ്ങളിലും കാണുന്നുണ്ട്. ഇതിലൊരു വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാല്‍ പള്‍സര്‍ സുനിയുടെ നിസ്സഹകരണം കേസ് അന്വേഷണത്തെ അട്ടിമറിക്കുകായണ്. എല്ലാം താന്‍ തന്നെ സ്വന്തമായി ചെയ്തുവെന്നാണ് സുനി പറയുന്നത്. മറ്റാര്‍ക്കും പങ്കില്ലെന്നും വ്യക്തമാക്കുന്നു. ഇതോടെ ഗൂഢാലോചന അന്വേഷണവും വഴിമുട്ടി.

ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍കൂടിയാണ് സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യം പൊലീസ് മുന്നോട്ടുവച്ചത്. തയ്യാറല്ലെന്ന് സുനി കോടതിയില്‍ വ്യക്തമാക്കിയതോടെ ഇതിനുള്ള സാധ്യത മങ്ങി. ആക്രമിച്ച ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അന്വേഷണസംഘം അടുത്തദിവസം കോടതിക്ക് കൈമാറും. സൈബര്‍ ഫൊറന്‍സിക് ലാബില്‍നിന്നും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ പള്‍സര്‍ സുനിയും കേസില്‍ നിന്ന് തലയൂരുമായിരുന്നുവെന്ന ആശങ്ക ശക്തമായിരുന്നു. ഇതാണ് ഫോറന്‍സിക് പരിശോധനാ ഫലം അവസാനിപ്പിക്കുന്നത്. സുനിയുടെ അഭിഭാഷകനില്‍ നിന്ന് ലഭിച്ച പെന്‍ ഡ്രൈവിലായിരുന്നു ഇതുണ്ടായിരുന്നത്.

ഈ സാഹചര്യത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം ഒരുമാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കും. ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യമോ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ വിചാരണ നടക്കുമെന്നാണു വിവരം.
പിടിയിലായ പ്രതികളുടെ ഫോണ്‍രേഖകള്‍ ഭൂരിഭാഗവും പൊലീസ് ശേഖരിച്ചുകഴിഞ്ഞു. പ്രതികള്‍ ടെംപോ ട്രാവലറില്‍ നടി സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടരുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്നു ലഭിച്ചു.

സുനില്‍കുമാര്‍ അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ തെളിവുകള്‍ ഏകദേശം പൂര്‍ത്തിയായി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സുനി മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഗൂഢാലോചനയിലേക്ക് അന്വേഷണം നീട്ടാനുമാകില്ല.
ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്നുള്ള ഫലം അടുത്ത ആഴ്ചയോടെ ലഭിക്കുമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി സംഭവദിവസത്തെ ഓരോ നീക്കവും അന്വേഷണ സംഘം ചോദിച്ച് ഉറപ്പുവരുത്തി. ഇതെല്ലാം വിശദീകരിച്ചാകും കുറ്റപത്രം തയ്യാറാക്കുക.

Top