തന്നെ പിച്ചിച്ചീന്തിയവരോട് അവള്‍ ചോദിച്ചു, ‘നിങ്ങളുടെ സഹോദരിയെ ഇങ്ങനെ ആരെങ്കിലും ചെയ്യാന്‍ നിങ്ങള്‍ സമ്മതിക്കുമോ?’; പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു; ഞെട്ടിപ്പിക്കുന്ന ക്രൂരത ഇങ്ങനെ

 

മൊറോക്കോ: ആഫ്രിക്കയിലെ മൊറോക്കോയില്‍ കുറച്ചു ദിവസങ്ങളായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഒരു കൊച്ചു പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. എ്ന്നാല്‍ വീഡിയോയില്‍ പീഡനത്തിന് ഇരയാകുന്ന ആ ചെറിയ കുട്ടി തന്നെ പിച്ചിച്ചീന്തിയ ആളോട് ഒരു ചോദ്യം ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാനാകും. ഈ ചോദ്യം ലോകം മുഴുവനുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനസിനെ ഞെട്ടിക്കുന്നതാണ്. ”നിങ്ങള്‍ക്കൊരു സഹോദരിയുണ്ടെങ്കില്‍ അവളെ ഇങ്ങനെ ആരെങ്കിലും ചെയ്യാന്‍ നിങ്ങള്‍ സമ്മതിക്കുമോ?” ഇതായിരുന്നു അവളുടെ ചോദ്യം. കഴിഞ്ഞയാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്ന വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് പീഡനത്തിന് ഇരയാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് രാത്രി സുരക്ഷിതമല്ലെന്ന് പറയുമ്പോള്‍ പട്ടാപകലാണ് മൊറോക്കയിലെ ഒരു തെരുവില്‍ ഈ കുട്ടിയെ പിച്ചിച്ചീന്തിയത്. സംഭവത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. അക്രമി പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റുന്നതും ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ശരീരത്ത് സ്പര്‍ശിക്കാന്‍ തുടങ്ങുമ്പോഴാണ് പെണ്‍കുട്ടി യുവാവിനോട് ഈ ചോദ്യം ചോദിക്കുന്നതും യാചിക്കുന്നതും. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ അയാള്‍ തന്റെ നീചകൃത്യങ്ങള്‍ തുടരുമ്പോള്‍ മറ്റൊരാള്‍ ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. മൊറോക്കയിലെ അജ്ഞാത പ്രദേശത്താണ് സംഭവം. ഒടുവില്‍ പെണ്‍കുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞു യാചിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോയില്‍ മുഖം ഉള്‍പ്പെടെ കാണപ്പെടുന്നയാളെ നിയമപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതികരണമാണ് വരുന്നത്. നിങ്ങള്‍ക്കുമില്ലേ സഹോദരി എന്ന ഹാഷ്ടാഗില്‍ ഒരു പ്രചരണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ സമാനമായ മറ്റൊരു സംഭവവും നടന്നിരുന്നു. 12 പേര്‍ ചേര്‍ന്ന് മാനസിക ആസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ ഒരു ബസിനുള്ളിലിട്ട് കൂട്ട ബലാത്സംഗം ചെയ്യുകയും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോയും പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ പതിവായതോടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ബലാത്സംഗ സംസ്‌ക്കാരത്തിനെതിരെ പ്രതിഷേധവും ശക്തമായി. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ പെരുകുന്നതിന് കാരണം രാജ്യത്തെ നിയമ വ്യവസ്ഥ തന്നെയാണെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറ്റവാളികള്‍ക്ക് കിട്ടുന്ന ശിക്ഷ കുറവാണെന്നതുമാണ് കാരണമെന്ന് മൊറാക്കോ ചൈല്‍ഡ് ഹൂഡ് പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരം നീചപ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാകുന്ന വിധത്തിലുള്ള കടുത്ത ശിക്ഷ തന്നെ നടപ്പാക്കണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം.

Top