ഒല്ലൂര്‍: സോഷ്യല്‍ മീഡിയ വഴി നടിമാരുടെയും മറ്റുള്ളവരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് പതിവ് സംഭവമാണ്. ഇഇത്തരെ ഞരമ്പു രോഗികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും കാര്യമായ നടപടി ഉണ്ടായിരുന്നില്ല. സ്ത്രീകളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഫോട്ടോകള്‍ മോഷ്ടിച്ച് മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. കണ്ണൂര്‍ ഇന്ദവേലി മുതുകുറ്റി ദേശത്ത് ഗോപാല്‍ സദന്‍ വീട്ടില്‍ വിനോദ്കുമാര്‍ (30) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അതിലൂടെ മറ്റ് സ്ത്രീകളുടെ ഫോട്ടോകള്‍ എടുക്കുകയായിരുന്നു ഇയാളുടെ രീതി. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലരൂപത്തിലാക്കി പിന്നീട് ഫേസ്ബുക്ക് വഴി തന്നെ പ്രചരിപ്പിക്കുകയും ചെയ്യും. പരാതിക്കാരിയുടെ പേരില്‍ മാത്രം ഇത്തരത്തില്‍ ഏഴു അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി.