പണത്തിന്റെ ഹുങ്ക് കാണിക്കുന്ന യൂസഫലിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം; ജുമാമസ്ജിദിലെ ഇമാമിനെ മാറ്റാനുള്ള നിര്‍ദ്ദേശത്തിനെതിരെ നാട്ടുകാര്‍

തൃശൂര്‍: പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. നാട്ടിക ജുമാമസ്ജിദിലെ ഇമാമിനെ മാറ്റാന്‍ യൂസഫലി നിര്‍ദ്ദേശിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതില്‍ പ്രതിഷേധിച്ച് മഹല്ല് നിവാസികള്‍ നോട്ടിസുമായി രംഗത്തെത്തി. ‘ആലിമീങ്ങള്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. ആലിമീങ്ങളിലൂടെയാണ് ദീനിന്റെ നിലനില്‍പ്പ്. അറിവ് കഴിഞ്ഞേ മറ്റുള്ള ഇബാദത്തിനു സ്ഥാനമുള്ളൂ. ഇവരെ വെറുപ്പിക്കുന്നത് പരാജയത്തിന് കാരണമാണ്. ഇവരുടെ ശാപം എവിടെയും തീരുന്നതല്ല’ എന്ന നോട്ടീസാണ് ഇപ്പോള്‍ നാട്ടിക മഹല്ല് കമ്മറ്റിയംഗങ്ങള്‍ക്കിടയില്‍ യൂസഫലിക്കെതിരെ പ്രചരിക്കുന്നത്. വരുന്ന നോമ്പിന് മുമ്പ് ഖത്തീബിനെ മാറ്റാനാണ് യൂസഫലി നിര്‍ദ്ദേശം നല്‍കിയെന്നാണ് പറയപ്പെടുന്നത്.

മെയ് ആറാം തീയതിയോടെയാണ് നോമ്പ് തുടങ്ങുന്നത്. പള്ളി പുതുക്കിപ്പണിയാന്‍ നാലുകോടിയും ഒപ്പം പള്ളിക്ക് ഒരേക്കര്‍ സ്ഥലവും നല്‍കിയത് യൂസഫലിയാണ്. എന്നാല്‍ തന്റെ ചെലവില്‍ പണിയുന്ന പള്ളിയുടെ ഉദ്ഘാടനം കഴിയുന്നതിന് മുന്‍പ് തന്നെ ഖത്തീബായ സിദ്ദിഖ് ബാസവിയെ പറഞ്ഞുവിടണം എന്നാണ് ഇദ്ദേഹം അന്ത്യശാസനം നല്‍കിയിട്ടുള്ളതെന്ന് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സുസമ്മതനായ യത്തീബിന്റെ പിന്നില്‍ മഹല്ല് കമ്മറ്റി ഉറച്ചു നില്‍ക്കുമ്പോള്‍ യത്തീബിനെ മാറ്റിയേ തീരൂ എന്ന നിലപാടിലാണ് യൂസഫലി. ഇത് യൂസഫലിയും സമുദായാംഗങ്ങളും തമ്മില്‍ ഇടയുന്നു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖുറാനും ഹദീസും അനുസരിച്ച് മാത്രം ജീവിതം ജീവിക്കണം എന്ന് മതപ്രഭാഷണ വേളയില്‍ ഖത്തീബ് ആവര്‍ത്തിച്ചു പറയാറുള്ളത് യൂസഫലിക്ക് സംശയം വരാന്‍ ഇടയാക്കിയതെന്നാണ് ഖത്തീബിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ഖത്തീബ് ആവര്‍ത്തിച്ചതോടെ യൂസഫലിക്ക് തെറ്റിദ്ധാരണ വന്നു. താന്‍ പങ്കെടുത്ത ഒരു പള്ളി ചടങ്ങില്‍ ഖത്തീബിന്റെ ചില ഉദ്ധരണികള്‍ തനിക്കെതിരാണോ എന്ന് യൂസുഫലിക്ക് സംശയം തോന്നിത്തുടങ്ങി. മുസ്ലിം ആചാരങ്ങളും ജീവിതചര്യങ്ങളും ഖത്തീബ് പ്രഭാഷണങ്ങളില്‍ വിഷയമാക്കിയത് യൂസഫലിയെ ചൊടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഖത്തീബിന്റെ മതപ്രഭാഷണങ്ങള്‍ക്ക് നാട്ടികയിലെ സമുദായാംഗങ്ങള്‍ക്കിടയില്‍ വന്‍സ്വീകാര്യതയാണ് കിട്ടിയത്. ഇതും യൂസഫലിക്ക് തെറ്റിദ്ധാരണ വര്‍ധിക്കാന്‍ കാരണമായി. ഇതാദ്യമായാണ് സ്വന്തം ജന്മദേശത്ത് നിന്നും ഈ വ്യവസായ പ്രമുഖനെതിരെ ശക്തമായി ജനരോഷം ഉയരുന്നത്. തന്റെ ബന്ധുവിന്റെ മരണത്തിനു എത്തിയ ഖത്തീബിനോട് കര്‍ശനമായി യൂസഫലി ഇടപെട്ടതോടെ പ്രശ്‌നങ്ങള്‍ വഷളാകുകയും ചെയ്തു. പക്ഷെ ഖത്തീബിനെ ഈ സ്ഥാനത്ത് നിന്ന് മാറ്റാന്‍ മൊഹ്യുദ്ദീന്‍ ജുമാമസ്ജിദ് പള്ളിക്കമ്മറ്റിക്ക് വിമുഖതയുണ്ട്. ഇദ്ദേഹം കമ്മറ്റിക്ക് സ്വീകാര്യനാണ്. സമുദായാംഗങ്ങള്‍ക്ക് ഖത്തീബിനോട് താത്പര്യവുമുണ്ട്. 15ഓളം വിദ്യാര്‍ത്ഥികളെ ഇദ്ദേഹം പഠിപ്പിക്കുന്നുണ്ട്. ഇവര്‍ ഖത്തീബിന്റെ പോക്കോടെ വിഷമത്തിലാകും.

Top