പാമ്പുകടിയേറ്റ അമ്മ കുഞ്ഞിനെ മുലയൂട്ടി ഇരുവരും മരിച്ചു; വിഷമേറ്റ വിവരം അറിയാതെയായിരുന്നു മുലയൂട്ടിയത്

അനന്തപൂര്‍: പാമ്പുകടിയേറ്റത് അറിയാതെ കുഞ്ഞിനെ മുലയൂട്ടിയ അമ്മയും കുഞ്ഞും മരിച്ചു. പതിനെട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയുമാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ലത്ത്ചനാപള്ളിയിലാണ് സംഭവം നടന്നത്. ചന്ദ്രകല എന്ന യുവതിയും കുഞ്ഞുമാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ചന്ദ്രകല. കാലില്‍ എന്തോ കടിച്ചപോലെ തോന്നിയതിനാല്‍ ചന്ദ്രകല രാത്രിയില്‍ എഴുന്നേറ്റുനോക്കി. എന്നാല്‍ ഒന്നും കാണാതിരുന്നതിനാല്‍ വീണ്ടും കിടന്ന് ഉറങ്ങി. ഇതിനിടെയാണ് മകന്‍ വംശി വിശന്ന് കരയാന്‍ തുടങ്ങിയാത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടനെ ചന്ദ്രകല കുഞ്ഞിന് മുലപ്പാല്‍ നല്‍കി. പാല്‍ കുടിച്ച് അധികം വൈകാതെ കുട്ടി മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അമ്മയും മരണത്തിന് കീഴടങ്ങി. പാമ്പിന്റെ വിഷം ഉള്ളില്‍ ചെന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞൂ. ചന്ദ്രകലയുടെ ശരീരത്തില്‍ മുഴുവന്‍ വിഷം വ്യാപിച്ചിരുന്നു. ഇത് പാലിലൂടെ കുട്ടിയില്‍ എത്തിയതാണ് മരണ കാരണമായത്.

Top