സിനിമാ ഡെസ്‌ക്
കൊച്ചി: അമ്മയെ പ്രണയിച്ച് വർഷങ്ങൾക്കു ശേഷം മകളെയും പ്രണയിക്കുകയാണ് മമ്മൂട്ടി. വർഷങ്ങൾക്കു മുൻപു രാധികയുടെ കാമുകനായി സിനിമയിൽ തിളങ്ങിയ മമ്മൂട്ടിയാണ് ഇപ്പോൾ ഇവരുടെ മകൾ വരലക്ഷ്മിയുടെ കാമുകനായി പുതിയ സിനിമയിൽ എത്തുന്നത്.
മമ്മൂട്ടിയുടെ പുതിയ പൊലീസ് ചിത്രം കസബയിലെ നായിക തമിഴ് സൂപ്പർ താരം ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയാണ്. വരലക്ഷ്മിയുടെ രണ്ടാനമ്മ രാധിക മലയാളത്തിൽ നേരത്തെ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. 1985 ൽ പുറത്തിറങ്ങിയ മകൻ എന്റെ മകൻ എന്ന ചിത്രത്തിലാണ് രാധിക മമ്മൂട്ടിയുടെ നായികയായത്.
ജെ.ശശികുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. മമ്മൂട്ടി പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ രാധിക പ്രകാശന്റെ ഭാര്യയായാണ് അഭിനയിച്ചത്. 1992 ൽ വിശ്വനാഥിന്റെ സംവിധാനത്തിൽ തെലുങ്ക് ചിത്രമായ സ്വാതികിരണിലും ഇരുവരും ഒന്നിച്ചിരുന്നു.