പത്തു വയസ്സായി; ഇനി മുലകുടി നിര്‍ത്തിയേക്കാം…

ഷാരോണിന്റെ നാലു മക്കളില്‍ ഏറ്റവും ഇളയവളാണ് ഷാര്‍ലെറ്റ്. പത്ത് വയസ്സാകാന്‍ പോകുമ്പോഴും ഷാര്‍ലെറ്റ് മുലകുടി നിര്‍ത്തിയിരുന്നില്ല. രണ്ടു മാസം മുന്‍പാണ് ഷാര്‍ലെറ്റ് ഇനി മുലകുടിക്കുന്നത് നിര്‍ത്താമെന്ന് തീരുമാനിച്ചത്. വരുന്ന ഏപ്രിലില്‍ പത്ത് വയസ്സ് തികയുന്ന മകള്‍ ഷാര്‍ലെറ്റിന് മുല കൊടുക്കുന്നത് മിസ് ചെയ്യുമെന്ന വിഷമത്തിലാണ് ഷാരോണ്‍ സ്പിങ്ക്. ഷാര്‍ലെറ്റിന് അഞ്ച് വയസ്സാകുന്നതുവരെ സൂപ്പര്‍മാര്‍ക്കറ്റ്, പള്ളി തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വച്ച് താന്‍ അവള്‍ക്ക് മുലപ്പാല്‍ കൊടുക്കുമായിരുന്നെന്നും പിന്നീടത് അവള്‍ തന്നെ മതിയാക്കുകയായിരുന്നെന്നും ഷാരോണ്‍ പറഞ്ഞു.

മകള്‍ക്ക് സങ്കടമോ ക്ഷീണമോ വന്നാല്‍ തനിക്കരികിലേക്ക് ഓടിയെത്തുമെന്നും മാസത്തില്‍ ഒരു തവണയെങ്കിലും ഷാര്‍ലെറ്റ് മുല കുടിക്കുന്നത് പതിവാക്കിയിരുന്നെന്നും ഷാരോണ്‍ പറയുന്നു. ‘ആദ്യ മൂന്ന് കുട്ടികള്‍ക്കും കൃത്യമായി മുലപ്പാല്‍ കൊടുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അവര്‍ക്ക് രോഗപ്രതിരോധശേഷി വളരെ കുറവാണ്. പലപ്പോഴും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അവര്‍ക്ക് മൂവര്‍ക്കും ഉണ്ടാകാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ടാണ് നാലാമത്തെ കുട്ടി ഉണ്ടായപ്പോള്‍ കഴിയുന്നത്ര നാള്‍ മുലപ്പാല്‍ കൊടുക്കണമെന്ന് തീരുമാനിച്ചത്’ ഷാരോണ്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ വലുതായാലും മുലപ്പാല്‍ നല്‍കുന്നതില്‍ അമ്മമാര്‍ നാണിക്കേണ്ട കാര്യമില്ലെന്നതാണ് ഷാരോണിന്റെ വാക്കുകള്‍. അമ്മയുടെ മുലപ്പാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും ഉറപ്പാക്കും. ഷാര്‍ലെറ്റ് തന്റെ മറ്റ് മക്കളെക്കാള്‍ ആരോഗ്യവതിയായിരിക്കുന്നത് മുലപ്പാല്‍ കുടിക്കുന്നതുകൊണ്ടാണെന്നും അതികഠിനമായ തരത്തില്‍ പനിയോ മറ്റ് രോഗങ്ങളോ മകള്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

ഈ പ്രായത്തിലും കുഞ്ഞിന് മുല കൊടുക്കുന്നതില്‍ അഭിമാനമേയുള്ളെന്നും മുമ്പ് നിര്‍ത്തിയിരുന്നെങ്കില്‍ ഈ നിമിഷങ്ങള്‍ തനിക്ക് ആസ്വദിക്കാന്‍ കഴിയില്ലായിരുന്നെന്നും ഷാരോണ്‍ പറഞ്ഞു. ആദ്യത്തെ ആറ് മാസം ഉറപ്പായും മുലപ്പാല്‍ നല്‍കണമെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീട് അത് പന്ത്രണ്ട് മാസമായും പിന്നെയത് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന രണ്ടര വയസ്സുവരെ എന്ന കാലയളവിലേക്കും നീളുകയായിരുന്നെന്ന് ഷാരോണ്‍ പറയുന്നു. രണ്ടരവര്‍ഷം എന്ന് വിചാരിച്ചിരുന്നെങ്കിലും പിന്നീട് ഷാര്‍ലെറ്റിന്റെ ഇഷ്ടത്തിന് വിടുകയായിരുന്നു. അവള്‍ക്ക് എപ്പോള്‍ മുല കുടിക്കുന്നത് നിര്‍ത്തണമെന്ന് തോന്നുന്നുവോ അതുവരെ ഞാന്‍ മുലയൂട്ടുമെന്ന് തീരുമാനിച്ചു, ഷാരോണ്‍ പറയുന്നു. ഈ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി ആളുകളാണ് ഷാരോണിനെ അഭിനന്ദിക്കുന്നത്. ഇന്നത്തെ അമ്മമാര്‍ ഷാരോണിനെ മാതൃകയാക്കണമെന്നു പറയുന്നവരും കുറവല്ല

Top