പെന്‍ഷന്‍ തുക നഷ്ട്മാകാതിരിക്കാന്‍ അമ്മയുടെ മൃതശരീരത്തോട് മകന്‍ കാണിച്ച ക്രൂരത

അമ്മയുടെ പെന്‍ഷന്‍ തുക നഷ്ട്മാകാതിരിക്കാന്‍ 62 വയസ്സുകാരനായ മകന്‍ ചെയ്ത ക്രൂര കൃത്യം കേട്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് ലോകം. 92 കാരിയായ അമ്മയുടെ മൃതദേഹം ഫ്‌ളാറ്റിനുള്ളില്‍ ഒരു വര്‍ഷത്തോളം മകന്‍ സൂക്ഷിച്ചു. സ്‌പെയിനിലെ മാഡ്രിഡ് നഗരത്തിലാണ് സംഭവം. അമ്മ മരിച്ച കാര്യം മറ്റാരേയും മകന്‍ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. പ്രാധമിക പരിശോധനയില്‍ മരണം സ്വാഭാവിക കാരണത്താല്‍ ആണെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മകന്‍ തുടര്‍നടപടികള്‍ക്കായി പോലീസ് കസ്റ്റഡിയിലാണ്.

Top