ഉത്തര്‍പ്രദേശ്: ഇന്ത്യയിലെ ഏറ്റവും തൂക്കം കൂടിയ കുട്ടി ഉത്തര്‍പ്രദേശില്‍ ജനിച്ചു. ഉത്തര്‍പ്രദേശിലെ ഒറായിലുള്ള രാജ റാം കലാവതി ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ശസ്‌ത്രക്രിയയോ മറ്റും വേണ്ടി വന്നില്ലെന്നും 36 കാരിക്ക് സുഖ പ്രസവമായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. 15 മിനിറ്റില്‍ പ്രസവം നടന്നുവെന്ന് ഡോക്‌ടറും പറഞ്ഞു.36 കാരിക്ക ജനിച്ച ഒമ്പതാമത്തെ കുട്ടിയ്‌ക്കാണ് ഇന്ത്യയില്‍ ഏറ്റവും തൂക്കമുള്ളതായി കണക്കാക്കുന്നത്. ഏഴ് കിലോയാണ് നവജാത ശിശുവിനുള്ളത്.
കുട്ടിയുടെ ഭാരത്തില്‍ താന്‍ അമ്പരന്ന് പോയെന്ന് പ്രസവമെടുത്ത ഡോക്‌ടര്‍ പറഞ്ഞു. ഇന്ത്യയില്‍ ജനിച്ച ഏറ്റവും ഭാരം കൂടിയ കുഞ്ഞാണ് ഇതെന്ന് ഡോക്‌ടര്‍ പറഞ്ഞു. കുഞ്ഞിന്റെ അമ്മയ്‌ക്ക് രോഗം ഒന്നുമില്ല. രോഗ കാരണങ്ങളാലല്ല കുട്ടിക്ക് ഭാരം കൂടിയതെന്നും ഡോക്‌ടര്‍ വ്യക്‌തമാക്കി. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി