പെണ്‍കുട്ടികളുടെ കണ്‍മുന്നില്‍ വച്ച് കാമുകന്‍മാരുമായി അമ്മയുടെ കാമകേളി; പെണ്‍കുട്ടികള്‍ ജനസേവയില്‍ അഭയം തേടി

കൊല്ലം: മക്കളുടെ കണ്‍മുന്നില്‍ വച്ച് കാമുകന്‍മാരുമായി അമ്മ നടത്തുന്ന കാമകേളിയില്‍ മനം മടുത്ത് പെണ്‍കുട്ടികള്‍ ജനസേവയില്‍ അഭയം തേടി. കൊല്ലം കല്ലമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ മൂന്ന് പെണ്‍കുട്ടികളാണ് ജനസേവയില്‍ അഭയം തേടിയത്. തങ്ങളുടെ കണ്‍മുന്നില്‍ വച്ച് അമ്മ കാമുകന്‍മാരുമായി നടത്തുന്ന ലൈംഗികവേഴ്ചയില്‍ മനംമടുത്ത കുട്ടികള്‍ അയല്‍വാസികളുടെ സഹോയത്തോടെയാണ് ജനസേവയില്‍ എത്തിയത്.

9,7,5 വയസുള്ള കുട്ടികളാണ് അമ്മയുടെ പ്രവര്‍ത്തിയില്‍ മനംമടുത്ത് വീട് വിട്ടത്. മൂന്ന് കുട്ടികളില്‍ ഒരാള്‍ ആണ്‍ കുട്ടിയാണ്. യുവതിയുടെ ഇടപാടുകാര്‍ മക്കളെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ നേരത്തെ കുട്ടികളെ ജനസേവയില്‍ എത്തിച്ചിരുന്നു. അവധിക്ക് വീട്ടിലേക്ക് കുട്ടിക്കൊണ്ട് വന്നപ്പോഴാണ് കുട്ടികള്‍ക്ക് വീണ്ടും ദുരനുഭവമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എച്ച്. ഷെരീഫ്, സാമൂഹ്യപ്രവര്‍ത്തക അംബിക തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികളെ ജനവേസയില്‍ എത്തിച്ചത്. കുട്ടികളെ കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം പോലീസിന്റെ അനുമതിയോടെയാണ് ജനസേവയില്‍ എത്തിച്ചത്.

Top