
സ്വന്തം ലേഖകൻ
കോട്ടയം: രണ്ടര വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊലപെടുത്തിയ ശേഷം മാതാവു ആത്മഹത്യക്കു ശ്രമിച്ചു, തലക്കടിയേറ്റ മൂത്ത മകൾ ഗുരുതരാവസ്ഥയിൽ
.ഏന്തയാർ ഈസ്‌ററ് പന്തപ്ലാക്കൽ, സാജുവിന്റെ മകൾ അനീറ്റ(രണ്ടര)യാണ് കൊല്ലപെട്ടത്.മേലോരത്തെ സ്വകാര്യ എസ്റ്റേറ്റിൽ വെളളിയാഴ്ച പുലർച്ചെ ഒരുമണിയോടെ യാണ് സംഭവം.മൂത്തമകൾ അനുമോളെ (ഏഴ്)തലക്കടിച്ചു കൊലപെടുത്താൻ ശ്രമം നടത്തിയ ശേഷം അമിതമായി ഗുളികകൾ കഴിച്ച മാതാവ് ജെസ്സിയെ കോട്ടയം മെഡിക്കൽ കോളേജ് ആശ്പത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അനുമോളെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ചു പെരുവന്താനം പൊലീസ് പറയുന്നതിങ്ങനെയാണ് . നാലുവർഷം മുമ്പ് മേലോരത്തെ സ്വകാര്യ റബ്ബർ തോട്ടത്തിൽ ടാപ്പിങ് ജോലിലഭിച്ചതിനെ തുടർന്നാണ് സാജുവും കുടുംബവും താമസ്സത്തിനായി ഇവിടെഎത്തുന്നത്. മാനസീക രോഗത്തിനു ചികിൽസയിലായിരുന്ന ജെസ്സി വെളളിയാഴ്ച പുലർച്ചെ ഇളയമകൾ അനീറ്റയെ ശ്വാസം മുട്ടിച്ചു കൊലപെടുത്തിയ ശേഷം മൂത്തമകൾ അനുമോളെ തലക്കടിച്ചു കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നുവത്രെ.കുട്ടിയുടെ കരച്ചിൽ കേട്ടുണർന്ന സാജു അനുമോളുടെ മൂക്കിലൂടെ രക്തമൊലിച്ചുകിടക്കുന്നതാണ് കണ്ടത്.അമിതമായി പാരസിറ്റമോൾ ഗുളികകഴിച്ച ജെസ്സിയും അവശ നിലയിലായിരുന്നു.ഉടൻ തന്നെ ലയത്തിന്റെ അടുത്തമുറിയിൽ താമസ്സക്കാരെ വിളിച്ചുണർത്തി മൂന്നുപേരെയും മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യാശുപത്രിയൽ എത്തിക്കുകയായിരുന്നു.അനുമോൾക്കും ജെസ്സിക്കും പ്രാഥമീക ചികിൽസ നൽകിയ ശേഷം കോട്ടയത്തേക്കു കൊണ്ടുപോകുകയായിരുന്നു.അനീറ്റ സംഭവ സ്ഥലത്തുവച്ചു തന്നെ മരണപെട്ടിരുന്നു.
ജെസ്സിയുടെ നില ഗുരുതരമല്ലന്നു ആശുപത്രി അധികൃതർ പറഞ്ഞു.ചികിൽസയിലായ ഇവരെ പോലീസിന്റെ നിർദേശപ്രകാരം പൊലീസ് കാവലിൽ ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.രണ്ടര വർഷം മുമ്പ് ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ജെസി ശ്രമിച്ചിരുന്നതായും തങ്ങളെത്തിയാണ് രക്ഷപെടുത്തിയതെന്നും അയൽവാസി പോലീസിനോട് പറഞ്ഞു.കുറച്ചു നാളുകളായി ജെസി രോഗത്തിനു മരുന്നു കഴിക്കുന്നില്ലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.മേലോരം മരിയഗരോത്തി എൽ.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അനുമോൾ. പീരുമേട് സി.ഐ. പി.വി.മനോജ് ,പെരുവന്താനം എസ്.ഐ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻ്ക്വസ്റ്റ് നടത്തി മേൽ നടപടികൾ സ്വീകരിച്ചു. കോട്ടയത്തുനിന്നും ഫോറൻസിക് വിദഗ്ധ പ്രിയ മേരി ചാക്കോയെത്തി പരിശോധന നടത്തി.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം ഇന്ന രാവിലെ ഏന്തയാർ സെന്റ് മേരീസ് പളളി സെമിത്തേരിയിൽ നടക്കും.