ഹരിയാന:അമ്മയുടെ അവിഹിതബന്ധം നേരില്‍ കണ്ട മകളെ അമ്മയും കാമുകനും കൂടി മകളെ കൊലപ്പെടുത്തി. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയും കാമുകനായ ഭര്‍തൃസഹോദരനും ചേര്‍ന്ന് കുട്ടിയെ കൊല്ലുകയായിരുന്നു. പാനിപത്തിലെ ന്യൂ മയൂര്‍ വിഹാര്‍ കോളനിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.ഭര്‍തൃസഹോദരനായ കാമുകനുമായുള്ള തന്റെ അവിഹിതബന്ധം കണ്ടതിനെ തുടര്‍ന്നാണ് അമ്മ മകളെ കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് മരിച്ചശേഷം സന്തോഷ് എന്ന സ്ത്രീയ്ക്ക് വീടിനടുത്തു തന്നെ താമസിക്കുന്ന ഭര്‍തൃസഹോദരനുമായി അവിഹിതബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം മകള്‍ കാണാനിടയായതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. മകള്‍ തങ്ങളുടെ ബന്ധം ആരോടെങ്കിലും പറയുമെന്നായിരുന്നു ഇവരുടെ ഭയം. തുടര്‍ന്ന് സ്ത്രീയും കാമുകനും കൂടെ മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും പിടിയിലാകുന്നത്. തുടക്കത്തില്‍ തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് കൊലപാതകത്തിന് കാരണക്കാര്‍ എന്നായിരുന്നു സ്ത്രീയുടെ ആരോപണം. എന്നാല്‍, പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.